കുടുംബസംഗമം 2018 ന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം നിർവ്വഹിച്ചു.

jacobites 825de
ഡബ്ലിൻ. അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിൻ, സെന്റ് . ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് വി . കുർബ്ബാനാനന്തരം ഇടവക വികാരി .ബഹു .ഫാ .ബിജു പാറേക്കാട്ടിൽ, ബിനു അന്തിനാടിനും കുടുംബത്തിനും നൽകിക്കൊണ്ട് നിർവ്വഹിച്ചു . സെപ്റ്റംബർ 28 ,29 ,30 തിയ്യതികളിലായി ഡബ്ലിനിലുള്ള കാസിൽനോക്ക്, സെന്റ് . വിൻസെന്റ്സ് കോളേജിൽ വച്ചാണ് കുടുംബസംഗമം 2018 നടത്തപ്പെടുന്നത്

.സെപ്റ്റംബർ 28 വെള്ളിയാഴ്ച വൈകിട്ട് 5 .00 മണിക്ക് കൊടിയേറ്റിനും 5.30 ന് സന്ധ്യാ നമസ്കാരത്തിനും ശേഷം ഉത്‌ഘാടന സമ്മേളനത്തോടെ ആരംഭിച്ച് ഞായറാഴ്ച്ച 9 .30 ന് അർപ്പിക്കപ്പെടുന്ന വി . കുർബ്ബാനാനന്തരം റാലിക്കും സമാപന സമ്മേളനത്തിനും ശേഷം കൊടിയിറക്കോടുകൂടെ പര്യവസാനിക്കവിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തുവരുന്നത് . ഇടവക മെത്രാപോലീത്ത അഭി .ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സിന്റെ മഹനീയ സാന്നിധ്യവും കൂടാതെ ക്‌ളാസ്സുകൾ എടുക്കുന്നതിനായി ബഹു .എബി വർക്കി അച്ചനും(ഇന്ത്യ),എൽദോസ് വട്ടപ്പറമ്പിൽ അച്ചനും(ഡെൻമാർക്ക്‌) ,ബെൽഫാസ്റ് സെന്റ് .ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ നിന്നും സൺ‌ഡേ സ്കൂൾ അധ്യാപകരും എത്തിച്ചേരുന്നതാണ് .

ഭദ്രാസന തലത്തിലും ഇടവക തലത്തിലും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് കുടുംബസംഗമം 2018 സുഗമവും അനുഗ്രഹകരവുമാക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി സെക്രട്ടറി ഫാ .ജിനോ ജോസഫ് അറിയിച്ചു .

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh