ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന


ഡബ്ലിന്‍  സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച ലൂക്കന്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാം മൂന്നാം ഞായറാഴ്ച   Leixlip, Our lady of parish of nativtiy, old hill പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. മെയ് മാസം 20 ഞായറാഴ്ച  4 മണിക്ക്  ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍  അഭിവദ്യ  ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത്  മുഖ്യ കാര്‍മികത്വം വഹിക്കും. ആഗോള കത്തോലിക്ക സഭ, സഭയുടെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാം അമ്മമാര്‍ക്കുവേണ്ടിയും പ്രത്യേക പ്രാത്ഥന ഉണ്ടായിരുക്കുന്നതാണ്. അതോടൊപ്പം തന്നെ  ഞായറാഴ്ച  പെന്തകോസ്താ ദിവസം ആയതിനാല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള   പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ജ്ഞാനത്തിലും പ്രായത്തിലും  ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ ഈശോ വളര്‍ന്നു വന്നതു പോലെ നമ്മുടെ കുഞ്ഞുമക്കള്‍ വളര്‍ന്നു വരുവാന്‍ ഇട വരണമെന്നു ആഗ്രഹിച്ചുകൊണ്ടു ശിശുക്കളെ പ്രത്യേകമായി ആശീര്‍വാദിക്കുന്ന പ്രാത്ഥന ശുശ്രൂഷ അഭിവന്ദ്യ  ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. വിശുദ്ധ കുര്‍ബാനയിലും മറ്റ് തിരുകര്‍മ്മങ്ങളിലേക്കും  ഏവരേയും   പ്രാത്ഥനയോടെ സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍  ഫാ.ആന്റണി  ചീരംവേലില്‍ അറിയിച്ചു
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh