അയര്‍ലന്‍ഡ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച് കുടുംബ സംഗമം 2018.

 
അയര്‍ലന്‍ഡ്  ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലന്‍ഡ് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടര്‍ഫോര്‍ഡ്     മൌണ്ട്  മെല്ലെറി അബ്ബിയില്‍ വച്ചു നടത്തപ്പെടുന്നു.ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ യൂകെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ റെവ  : ഫാ : ജോര്‍ജ്ജ് തങ്കച്ചന്‍ ,റെവ:  ഫാ:  നൈനാന്‍ പി. കുര്യാക്കോസ്, റെവ: ഫാ : എല്‍ദോ വര്‍ഗ്ഗിസ്,  റെവ : ഫാ: അനീഷ് ജോണ്‍, റെവ: ഫാ: സക്കറിയ ജോര്‍ജ്ജ് എന്നീ വൈദീകരുടെയും, ദേവാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ സംയുക്തമായി ആണ്ഫാമിലി കോണ്‍ഫറന്‍സ് 
സംഘടിപ്പിക്കപ്പെടുന്നത്.
 
ഫാമിലി കോണ്‍ഫെറെന്‍സിന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് ' A journey towards the spiritual േൃമnsformation ' ( ' Be perfect as your Heavenly father is perfect  '  St . Mathew 5:48 )എന്നതാണ്.ഫാമിലി കോണ്‍ഫറന്‍സ് ക്ലാസ്സുകള്‍ അഭിവന്ദ്യ ഡോ.മാത്യൂസ്  മാര്‍ തിമോത്തിയോസ്, റെവ: ഫാ. നൈനാന്‍ വി.ജോര്‍ജ്ജ് ( സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്, ലണ്ടന്‍ )റെവ:സിസ്റ്റര്‍ ദീന OSM ,  ഡോ:എലിസബത്ത് ജോയ് , റെവ: ഡീക്കന്‍ കാല്‍വിന്‍ കോശി എന്നിവര്‍ നേതൃത്വം നല്‍കും. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫെറെന്‍സിനു ആതിഥേയത്വം വഹിക്കുന്നത് വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയമാണ്.
 
(  വാര്‍ത്ത   ഷാജി ജോണ്‍ പന്തളം )
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh