ബ്രെ ഹെഡിലേയ്ക് കുരിശിന്റെ വഴി മാര്‍ച്ച് 23 വെള്ളിയാഴ്ച്ച.


ഡബ്ലിന്‍  ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ നാല്‍പതാം വെള്ളിയാഴ്ച (മാര്‍ച്ച് 23 )  മുന്‍ വര്‍ഷത്തെപ്പോലെ ബ്രെ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബ്രേ ഹെഡ് കാര്‍ പാര്‍ക്കില്‍നിന്ന്  ആരംഭിക്കും.  ഗാഗുല്‍ത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റവഴിയില്‍ പങ്കെടുക്കാം .  കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നവര്‍  ഉച്ചകഴിഞ്ഞു 2.45 ന് ബ്രെ  ഹെഡ് കാര്‍ പാര്‍ക്കിങ്ങില്‍ എത്തിച്ചേരണം . കുരിശന്റെ വഴി ശുശ്രുഷയില്‍ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉള്‍ക്കൊള്ളുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമന്റ് പാടത്തുപറമ്പില്‍ എന്നിവര്‍  അറിയിച്ചു.
 
N.B. കുരിശിന്റെ വഴിക്കു ശേഷം വൈകിട്ട് 5 മുതല്‍ 7 വരെ ബ്രെ  സൈന്റ്‌റ്  ഫെര്‍ഗല്‍സ്  പള്ളിയിയില്‍ വച്ച് ആരാധന, ജപമാല , വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh