ലിമ്രിക്ക് ഓർത്തഡോക്സ് പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾ നടത്തപ്പെടുന്നു

1521221558518 holy week 2018 975f0

ലിമ്രിക്ക്: ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ കഷ്ടാനുഭവത്തെയും, ക്രൂശ്മരണത്തെയും, കബറടക്കത്തേയും, പുനരുത്ഥാനത്തേയും പരിശുദ്ദസഭ അനുസ്മരിക്കുന്ന ശുശ്രൂഷകൾ ലിമ്രിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ഇദംപ്രഥമമായി മാർച്ച് 25 മുതൽ 31 വരെ ലിമ്രിക്കിലെ സെന്റ് ക്യാമിലസ് ചാപ്പലിൽ ആചരിക്കുന്നു.

Location:- https://g.co/kgs/ig8U8s

മാർച്ച് 25 ഞായറാഴ്ച ഒരു മണിമുതൽ ഓശാന പെരുന്നാൾ (കുരുത്തോല വാഴ്വ്, പ്രദക്ഷിണം) കൊണ്ടാടും.
28 ബുധനാഴ്ച 3 മണിക്ക് പെസഹാ പെരുന്നാൾ ആചരിക്കും.
30 ം തിയ്യതി വെള്ളിയാഴ്ച 9:30 മുതൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ നടത്തപ്പെടും.
31 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 മുതൽ ഉയർപ്പു പെരുന്നാൾ (ഈസ്റ്റർ ശുശ്രൂഷ) ആരംഭിക്കും. പ്രദക്ഷിണം, ശുബ്കോനൊ ശുശ്രൂഷ എന്നിവയോടെ പീഢാനുഭവ ശുശ്രൂഷകൾ സമാപിക്കും.

വികാരി ഫാ. നൈനാൻ പി. കുര്യാക്കോസ് കാർമികത്വം വഹിക്കും. വി. കുമ്പസാരത്തോടും പ്രാർത്ഥനയോടും ഒരുക്കത്തോടും ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹംപ്രാപിപ്പാൻ ഏവരെയും ക്ഷണിക്കുന്നു.

St.George Indian Orthodox Church,Limerick

കൂടുതൽ വിവരങ്ങൾക്ക്:- റവ.ഫാ.നൈനാൻ പി.കുര്യാക്കോസ് (വികാരി): 0877516463 റേ ഡാനിയേൽ (ട്രസ്റ്റി): 0899756795 ജിജി ഉമ്മൻ( സെക്രട്ടറി): 0894520395

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh