ഗോള്‍വേയില്‍, നോമ്പ് കാല ധ്യാനവും, വിശുദ്ധ വാരാചരണവും.


ഗോള്‍വേ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക്  ചര്‍ച്ചില്‍, മാര്‍ച്ച് 18 നു,  ഞായറാഴ്ച 2:00 മണി മുതല്‍ 5:30 വരെ  സെന്റ് മേരീസ് കോളേജില്‍. റവ. ഫാ.ക്ലമന്റ് പാഠത്തിപ്പറമ്പില്‍,  നയിക്കുന്ന നോമ്പ് കാല ധ്യാനം.  'മെത്തനോയിയ'  നടത്തപ്പെടുന്നു. ഇടവക ചാപ്ലയിന്‍ ബഹു. ഫാ  ജെയ്‌സണ്‍ കുത്തനാ  പ്പിള്ളില്‍ അച്ഛന്റെ സേവനം, അന്നേ  ദിവസം കുമ്പസാരത്തിനും, വി. കുര്‍ബാനയ്ക്കും, ആരാധനയ്ക്കും ലഭ്യമാണ്.  തദവസരത്തിലേക്കും,  തുടര്‍ന്നുള്ള ഓശാന ഞായറാഴ്ചയിലേക്കും,  ഈസ്റ്റര്‍ ദിനാചരണത്തിലേയ്ക്കും, എല്ലാ ഇടവകാംഗങ്ങളെയും,  സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു.  
 
മാര്‍ച്ച് 25 നു  ഓശാന ഞായറാഴ്ചയുടെ തിരുകര്‍മ്മങ്ങള്‍  2.30 നുള്ള  വേദപാഠ ക്ലാസുകള്‍ക്ക്  ശേഷം 4 മണിക്ക് ആരംഭിക്കുന്നതാണ്.
 
 ഈസ്റ്റര്‍  ദിവസം ഏപ്രില്‍ 1നു ഞായറാഴ്ച 5: PM  മണിക്ക്  സെന്റ്. മേരീസ് കോളേജില്‍ വച്ച്, ഉയിര്‍പ്പിന്റെ      തിരുക്കര്‍മ്മങ്ങളും, തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. 
 
ഏവര്‍ക്കും ഫലദായകമായ  നോമ്പുകാലവും  ഈസ്റ്റര്‍ ആശംസകളും ആശംസകളും നേരുന്നതായി ഇടവക നേതൃത്വം അറിയിക്കുന്നു.
 
1? Retreat. 18/03/18.  Sunday. 
2 pm to 5.30 pm. 
 
2? 25/03/18. Palm Sunday. 
2.30 pm. catechism.
4.00 pm Mass.
 
3? 01/04/18 
Easter Sunday.
5.00 pm Easter Mass.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh