പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാള്‍ മാർച്ച് 18ന്

IMG 20180302 WA0019 012e0

ലിമ്രിക്ക് :സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 3ന് നടത്താനിരുന്ന പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാള്‍ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാർച്ച് പതിനെട്ടാം തീയതിയിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു

മാര്‍ച്ച് 18 ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് നമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുണ്ടായിരിക്കും. ലിമ്രിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലിലാണ് പെരുന്നാള്‍ നടത്തപ്പെടുന്നത്. യൂ.കെ യൂറോപ്പ് ഭദ്രാസനത്തില്‍ ഇദംപ്രഥമമായിട്ടാണ് പ.അന്ത്രയോസ് ബാവയുടെ ഓര്‍മ്മ നടത്തപ്പെടുന്നത്.

പേര്‍ഷ്യയില്‍ നിന്ന് മലങ്കരയിലെത്തി സഭയില്‍ ആകമാനം പ്രസിദ്ധനായി അല്‍ഭുതസിദ്ധിയോടെ ക്രിസ്തു സാക്ഷ്യത്തിന്റെ പ്രഭചൊരിഞ്ഞ പുണ്യപിതാവായ ‘കല്ലടഅപ്പൂപ്പന്‍’ എന്നറിയപ്പെടുന്ന അന്ത്രയോസ് ബാവാ കല്ലട സെന്റ് മേരിസ് പള്ളിയില്‍ കബറടങ്ങിയിരിക്കുന്നു. 326-ം ഓര്‍മ്മയാണ് മാര്‍ച്ച് 18ന് നടത്തപ്പെടുന്നത്. പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84-ം ഓര്‍മ്മപ്പെരുന്നാളാണ് ഈ വര്‍ഷം ആചരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ അനുഗ്രഹത്തിന് മുഖാന്തരമായി തീരുവാന്‍ നേര്‍ച്ച കാഴ്ചകളോടെ സംബന്ധിക്കുവാന്‍ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് (വികാരി): 0877516463
റേ ഡാനിയേല്‍ (ട്രസ്റ്റി): 0899756795
ജിജി ഉമ്മന്‍( സെക്രട്ടറി): 0894520395

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh