പ്രൊ ലൈഫ് റാലി മാർച്ച് 10 ന്. പിന്തുണയുമായി ഡബ്ലിൻ സീറോ മലബാർ സഭ

SMC PRO LIFE Rally 2018 25255

ഡബ്ലിൻ - ഗര്‍ഭച്ഛിദ്രം വഴി നിഷ്‌ക്കളങ്കരായ മനുഷ്യ ജീവനുകളെ നേരിട്ട് കൊല്ലുന്നത് നിയമനുസൃതമാക്കുന്ന രാഷ്ട്രനിയമങ്ങൾ ജീവിക്കുവാനുള്ള വൃക്തിയുടെ അവകാശത്തോടുള്ള കടന്നാക്രണമാണ്. ഗർഭധാരണനിമിഷം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം.

എന്നാൽ മനുഷ്യ ജീവൻ ഏറ്റവും ദുർബലവും നിഷ്‌കളങ്കവും നിസ്സഹായവുമായ അവസ്ഥയിൽ ഗർഭപാത്രത്തിൽ വച്ചുതന്നെ കൊലചെയ്യുവാനുള്ള നീക്കത്തെ ഇല്ലാതാക്കണം. മനുഷ്യ ജീവനോടുള്ള വെല്ലുവിളികൾ സമകാലിക ലോകത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നാമോരോരുത്തരെയും പോലെ ജീവിക്കാനുള്ള അവകാശത്തെ ഗര്‍ഭച്ഛിദ്രം വഴി ഇല്ലാതാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. മനുഷ്യ ജീവൻ പരമ പവിത്രമായ ദൈവിക ദാനമാണ്.

മനുഷ്യ ജീവനെ ആദരിക്കുവാനും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ശുശ്രുഷിക്കുവാനുമാണ് സഭ നമ്മളെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ നമ്മൾ ശക്തമായി എതിർക്കേണ്ടിയിരിക്കുന്നു. ഈ വരുന്ന മാർച്ച് പത്താം തീയതി ഡബ്ലിൻ Parnell Square ൽ നിന്നും ഉച്ചകഴിഞ്ഞു രണ്ടിന് പ്രോലൈഫ് മൂവ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള റാലിയിൽ സീറോ മലബാർ സഭയുടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. വിവിധ മാസ്സ് സെന്ററുകളിൽ നിന്നും വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഗര്‍ഭച്ഛിദ്രത്തെ തടയുന്ന എട്ടാം ഭരണഘടനാ ഭേദഗതി നിലനിർത്തണമെന്ന്(SAVE 8th ammendment) ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന ഈ റാലിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh