ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷയോഗങ്ങള്‍ മാര്‍ച്ച് 3,4 തിയ്യതികളില്‍ ലിമിറിക്കിലും ഡബ്ലിനിലും


ഡബ്ലിന്‍:ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷയോഗം മാര്‍ച്ച് 3 ന് ലിമിറിക്കിലും 4 ന് ഡബ്ലിനിലും ആയി നടത്തപ്പെടുന്നു. എല്ലാ ക്രൈസ്തവ സഭകളെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയതു കൊണ്ട് സുവിശേഷം പ്രചരിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്. സഭയല്ല മാറേണ്ടത് ഹൃദയമാണ് മാറേണ്ടത് എന്നതാണ് ഈ കൂട്ടായ്മയുടെ ചിന്താഗതി.
 
പ്രസ്തുതയോഗത്തില്‍ ദൈവവചനം പ്രസംഗിക്കുന്നതിനായി കടന്നു വരുന്നത് പ്രശസ്ത സുവിശേഷകന്‍ Mr. ഷൈജന്‍ ജോസഫ് (uk) ആണ്. ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്മ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തിച്ച് വരുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക്   http://www.crfgospel.org/ എന്ന് അഡ്രസില് ലഭ്യമാണ്. പ്രൊഫ. എം.വൈ. യോഹന്നാന്‍ നല്‍കുന്ന ടിവി പ്രഭാഷണങ്ങള്‍ http://www.crfgospel.org/tv/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
ദൈവവചനം കേട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങളെ ഓരോരുത്തരെയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് അറിയിച്ചു..
 
വിശദവിവരങ്ങള്‍ക്ക്
ട്വിങ്കിള്‍ ജോര്‍ജ്ജ് 0873267251 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh