പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരിൽ തിരുമേനിയുടേയും ഓർമ്മപ്പെരുന്നാൾ ലിമ്റിക്ക് പള്ളിയിൽ നടത്തപ്പെടുന്നു.

IMG 20180206 WA0007 996fc

അയർലണ്ട് : ലിമ്റിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ മാർച്ച് 3-ന് പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നു. 9 മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാന ഫാ. സക്കറിയ ജോർജ് കാർമികത്വം വഹിക്കും, പ്രസംഗം, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ എന്നിവയുണ്ടായിരിക്കും. ലിമ്റിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലിൽ വച്ച് പെരുന്നാൾ നടത്തപ്പെടുന്നു.
https://g.co/kgs/ig8U8s
യു.കെ യൂറോപ്പ് ഭദ്രാസനത്തിൽ ഇദംപ്രഥമമായിട്ടാണ് പ.അന്ത്രയോസ് ബാവയുടെ ഓർമ്മ നടത്തപ്പെടുന്നത്. പേർഷ്യയിൽ നിന്ന് മലങ്കരയിലെത്തി സഭയിൽ ആകമാനം പ്രസിദ്ധനായി അൽഭുതസിദ്ധിയോടെ ക്രിസ്തു സാക്ഷ്യത്തിന്റെ പ്രഭചൊരിഞ്ഞ പുണ്യപിതാവായ 'കല്ലടഅപ്പൂപ്പൻ' എന്നറിയപ്പെടുന്ന അന്ത്രയോസ് ബാവാ കല്ലട സെൻറ് മേരിസ് പള്ളിയിൽ കബറടങ്ങിയിരിക്കുന്നു. 326-ം ഓർമ്മയാണ് മാർച്ച് മൂന്നിന് നടത്തപ്പെടുന്നത്. പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 84-ം ഓർമ്മപ്പെരുന്നാളാണ് ഈ വർഷം ആചരിക്കുന്നത്.

പരിശുദ്ധ പിതാക്കന്മാരുടെ ഓർമ്മ അനുഗ്രഹത്തിന് മുഖാന്തരമായിതീരുവാൻ നേർച്ച കാഴ്ചകളോടെ സംബന്ധിക്കുവാൻ അയർലണ്ടിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. പ. ബാവയുടെ ഭക്തനും കല്ലട സ്വദേശിയും അയർലണ്ട് ഗോൾവേയിലെ പ്രവാസിയും ഇടവക കമ്മിറ്റി അംഗവുമായ ശ്രീ. വർഗീസ് വൈദ്യനും കുടുംബവുമാണ് പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
റവ.ഫാ.നൈനാൻ പി.കുര്യാക്കോസ് (വികാരി): 0877516463
റേ ഡാനിയേൽ (ട്രസ്റ്റി): 0899756795
ജിജി ഉമ്മൻ( സെക്രട്ടറി): 0894520395

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh