ദ്രോഹഡ പള്ളിയിൽ പരിശുദ്ധ പൗലോസ് മാർ അത്താനാസിയോസ് വലിയതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

drigheda 47055

ദ്രോഹഡ,സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പൗലോസ് മാർ അത്താനാസിയോസ് വലിയതിരുമേനിയുടെ അറുപത്തിഅഞ്ചാമത്‌ ശ്രാദ്ധപെരുന്നാൾ ജനുവരി 26 ,27 ( വെള്ളി ,ശനി) തിയ്യതികളിലായി ഇടവക മെത്രാപോലീത്ത അഭി .ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും ബഹു .ബിജു പാറേക്കാട്ടിൽ അച്ചന്റേയും,ജിനോ ജോസഫ് അച്ചന്റേയും സഹകാർമ്മികത്വത്തിലും ഭക്തിയാദരവോടെ കൊണ്ടാടുന്നു .

2018 ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് 6 .00 മണിക്ക് സന്ധ്യാ പ്രാർത്ഥനയും ശനിയാഴ്ച രാവിലെ 10 .00 മണിക്ക് പ്രഭാത നമസ്കാരത്തോടെ പെരുന്നാൾ വി .കുർബ്ബാനയും ദ്രോഹഡ ,ഗ്രീൻ ഹിൽസ് ഔർ ലേഡി ചാപ്പലിൽ വച്ച് ക്രമീകരിച്ചിരിക്കുന്നു .ഏവരെയും പെരുന്നാൾ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർതൃനാമത്തിൽ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh