നോമ്പുകാല ത്രിദിന ധ്യാനത്തിൻറെ രെജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

galway 1271a

ഡബ്ലിൻ -: ഗാൾവേ സെൻറ് ജോർജ് സിറിയൻ ഓർത്തഡോൿസ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി .ശ്രീ .സഖറിയാസ് മോർ ഫിലക്സീനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും എല്ലാവർഷവും നടത്തിവരുന്ന നോമ്പുകാല ധ്യാനത്തിൻറെ രെജിസ്ട്രേഷന്റെ ഉദ്ഘാടനം ഡിസംബർ 31 ന് ഡബ്ലിൻ സെൻറ് ഗ്രീഗോറിയോസ് പള്ളിയിൽ വെച്ച് ഭദ്രാസന തല ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടൊരുമിച്ചു നടത്തപ്പെട്ടു .

ഇടവക വികാരി റവ .ഫാ .ജോബിമോൻ സ്കറിയ രെജിസ്ട്രേഷൻ ഫോം റവ .ഡീക്കൺ .ജോബിൽ യോയാക്കിക്കു നൽകിക്കൊണ്ടാണ് രെജിസ്ട്രേഷന്റെ ഉദ്ഘാടനം നിർവഹിച്ചത് .ഈവർഷം നടത്തപ്പെടുന്ന നാലാമതു നോമ്പുകാല ധ്യാനം മാർച്ച് 26 ,27 ,28 (തിങ്കൾ ,ചൊവ്വ ,ബുധൻ ) എന്നീ തീയതികളിൽ എന്നിസിലുള്ള സെൻറ് ഫ്ലാന്നൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും .

ധ്യാനത്തിൽ തൂത്തുട്ടി ധ്യാനകേന്ദ്രത്തിൽനിന്നുള്ള വൈദികരുടെയും ഗായകസംഘത്തിൻറെയും സജീവ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ് .

പൂർണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന രെജിസ്ട്രേഷൻ ലിങ്ക് വഴി രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്

https://goo.gl/forms/vQv2X6jP6K4sSqhW2

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh