'സ്വപ്നത്തില്‍ ഒരു ക്രിസ്തുമസ് ' റിലീസ് ചെയ്തു .



ഫാദര്‍ ജോസഫ് വെള്ളനാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'സ്വപ്നത്തില്‍ ഒരു ക്രിസ്തുമസ് 'എന്ന ഷോര്‍ട് മൂവി റിലീസ് ചെയ്തു . രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശുവിന്റെ മാതാവ് കാണുന്ന സ്വപ്നത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത് .ഉണ്ണി യേശുവും ഔസേപ്പിതാവും സ്‌ക്രീനില്‍ മാതാവിനൊപ്പം എത്തുമ്പോള്‍ ഇന്നത്തെ കാലത്തിലൂടെയും ക്യാമറയുടെ കണ്ണുകള്‍ സഞ്ചരിക്കുന്നു . സംഗീതം നല്‍കിയിരിക്കുന്നത് സുബിന്‍ ജോസഫും കാമറ ചെയ്തിരിക്കുന്നത് സിസ്റ്റര്‍ ജിനി ജോര്‍ജും ആണ് .നിമ്മി എബ്രഹാം മറ്റം ,പ്രിന്‍സ് ജോസഫ് അങ്കമാലി ,വരുണ്‍ രാജന്‍ എന്നിവര്‍ അഭിനയിക്കുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh