ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭ ഭക്തിനിര്‍ഭരമായി തിരുപ്പിറവി ആചരിച്ചു.ലിമെറിക്ക് : തിരുപ്പിറവിയുടെ സ്മരണയില്‍ ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹം ഭക്തി നിര്‍ഭരമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.ക്രിസ്തുമസ്സ് ദിനത്തില്‍ ലിമെറിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസ സമൂഹം ഒന്നാകെ പങ്കെടുത്തു. ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുകയും തിരുപ്പിറവിയുടെ സന്ദേശം നല്‍കുകയും ചെയ്തു. ഉണ്ണീശോയെ പുല്‍ക്കൂട്ടിലേക്ക് കത്തിച്ച് പിടിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ പ്രദിക്ഷണമായി ആനയിച്ചത് ഏറെ ഭക്തിനിര്‍ഭരമായി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ.റോബിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് എല്ലാവരും ഉണ്ണീശോയുടെ ജനനത്തിന്റെ സന്തോഷം പങ്കിട്ടു.തുടര്‍ന്ന് നടന്ന കുട്ടികളുടെ സ്‌കിറ്റുകളും,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാനാലാപനങ്ങളും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. എല്ലാവര്‍ക്കും ഫാ.റോബിന്‍ തോമസ് ക്രിസ്തുമസ്സ് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh