ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (C.R.F) രാജ്യാന്തര സുവിശേഷം മഹായോഗം പവര്‍വിഷന്‍ ടിവിയില്‍ തത്സമയ സംപ്രേഷണം



കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥന കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ഡിസംബര്‍ 31ാം തിയതി വര്‍ഷാവസാന പ്രാര്‍ത്ഥനയോടും പുതുവത്സര സമര്‍പ്പണത്തോടും കൂടെ നടത്തപ്പെടുന്നു. ലോകത്തിന്റെ അഞ്ച് വന്‍കരകളിലായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 26ാം തിയതി മുതല്‍ അവസാനത്തെ ഒരു മണിക്കൂര്‍ അയര്‍ലണ്ട് സമയം 3PM 4PM പവര്‍വിഷന്‍ ടെലിവിഷനില്‍ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നു. പവര്‍വിഷന്‍ ടിവി യുടൂബിലൂടെയോ www. powervision tv എന്ന വെബ്‌സൈറ്റിലൂടെയോ കാണാവുന്നതാണ്. കൂടാതെ CRF വെബ്‌സൈറ്റ് ആയ www. crf gospel.org എന്ന വെബ്‌സൈററിലും ലഭ്യമാണ്. ഈ അവസരം അയര്‍ലണ്ടില്‍ ഉള്ള വിശ്വാസ സമൂഹം പ്രയോജനപ്പെടുത്തണമെന്ന് വിനയപൂര്‍വം താത്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.crfgospel.org സന്ദര്‍ശിക്കുക

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh