വാട്ടര്‍ഫോര്‍ഡ് സെ.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും ന്യൂ ഇയര്‍ ആഘോഷവുംസെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷമായ നോയല്‍, 2018 ജനുവരി നാലാം തീയതി വ്യാഴാഴ്ച 3.30 pm മുതല്‍ വാട്ടര്‍ഫോര്‍ഡ് ഡെലസാല്‍ (De La Salle) കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഈ മഹാനീയ വേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ബഹുമാനപ്പെട്ട എല്‍ദോസ് വട്ടപ്പറമ്പില്‍ (ഡെന്‍മാര്‍ക്ക്) അച്ചന്‍ നോയല്‍ 2017 ഉല്‍ഘാടനം ചെയ്യുന്നതും ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതുമാണ്.

ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്!സ് സഭയിലെ റെവ. ഫാദര്‍ സഖറിയ ജോര്‍ജ്, കത്തോലിക്ക സഭയിലെ റെവ. ഫാദര്‍ ജോസഫ് കാടെങ്കാവില്‍ തുടങ്ങിയവര്‍ പ്രസ്തുത വേളയില്‍ ആശംസകള്‍ നേരുന്നതുമാണ്. തുടര്‍ന്ന് പള്ളിയുടെ വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ , യൂത്ത് അസോസിയേഷന്‍ തുടങ്ങിയ ഭക്ത സംഘടനാ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതുമാകുന്നു. തുടര്‍ന്ന് ന്യൂ ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്ന സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ കലാപരിപാടികളും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും സമാപിക്കുന്നതാണ് . പ്രസ്തുത വേളയില്‍ നിങ്ങളേവരുടെയും കുടുംബസമേതമുള്ള മഹനീയ സാന്നിദ്ധ്യം പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh