സീറോ മലബർ സഭ ബ്ളാഞ്ചാർഡ്സ്ടൗൺ മാസ്സ് സെനററിൽ 28 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം 29 ശനിയാഴ്ച

Blanchardstown 5a47b

ഡബ്ലിൻ :- അയർലണ്ടിലെ സീറോ മലബർ സഭയുടെ ചരിത്രത്തിൽ ആദ്യമായി ബ്ളാഞ്ചാർഡ്സ്ടൗൺ മാസ്സ് സെനററിൽ നിന്നും 28 കുട്ടികൾ ഈ മാസം 29 ശനിയാഴ്ച 2.15 മണിക്ക് St. Marys of Servant Church Blackestown ൽ വച്ച് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്നു. തിരുകർമ്മങ്ങളിൽ എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ. ജോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ബിനോയി മാത്യു, ഫാ. ജോർജ് കളപ്പുരയ്ക്കൽ, ഫാ. ജോസഫ് മാക്കോതകാട്ട് എന്നിവർ നേതൃത്വം നൽകും.

പരിപാടിയുടെ വിജയത്തിലേക്കായി ബ്ലാഞ്ചാർഡ്സ്ടൗൺ മാസ്സ് സെന്റർ സെക്രട്ടറി തോമസ് ആന്റണി, കൈക്കാരന്മാരായ സാജു മേല്പറമ്പിൽ, സാലി പോൾ , പ്രോഗ്രാം കോ ഓർഡിനേറ്റർ ജോബി, ഹെഡ്മാസ്റ്റർ പിന്റു ജേക്കബ്, സൺഡേ സ്കൂൾ അധ്യാപകർ, മാതാ പിതാക്കൾ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം St. Paragrains GAA Club ൽ വച്ച് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

തിരുക്കർമ്മങ്ങളിലും സ്നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് ഭരണിക്കുളങ്ങര അറിയിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh