ഫോർ മ്യൂസിക്സ് അയർലണ്ടിലേക്ക്...

4music 2233b

ഇന്ത്യൻ സംഗീത ലോകത്തെ സെൻസേഷനൻ മ്യൂസിക് ഡയറക്ടേർസ് ആയ ഫോർ മ്യൂസിക്സ് അയർലൻഡിലെത്തുന്നു. മ്യൂസിക് മഗ് എന്നു പേരിട്ടിരിക്കുന്ന അവരുടെ ഒറിജിനൽ ഗാനങ്ങളുടെ സമാഹാരത്തിലേക്ക് പുതിയ ഗായകരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സന്ദർശനം.

എല്ലാ ഗാനങ്ങളുടെയും റെക്കോർഡിങ്ങും, ഷൂട്ടിങ്ങും അയർലണ്ടിൽ തന്നെയാണ് നിർവഹിക്കുന്നത്. മലയാള സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ടെക്‌നിഷ്യൻസ് തന്നെയാണ് 4 മ്യൂസിക്സിനോടൊപ്പം മ്യൂസിക് മഗ്ഗിലും പ്രവർത്തിക്കുന്നത്. ബി കെ ഹരിനാരായണൻ, സന്തോഷ്‌ വർമ, ഡോക്ടർ മധു വാസുദേവൻ, വിനായക് ശശികുമാർ, ഷാഫി കൊല്ലം, സിജു തുറവൂർ, തുടങ്ങിയ പ്രശസ്ത രചയിതാക്കളോടൊപ്പം, പുതിയ എഴുത്തുകാരും, 4മ്യൂസിക്‌സിലെ ബിബി എൽദോസ് എന്നിവരും ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നു. ഒപ്പം എന്ന ബ്ലോക്ക്‌ ബസ്റ്റർ ചിത്രത്തിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ സ്‌ഥാനം ഉറപ്പിച്ച 4 മ്യൂസിക്‌സിന്റെ ഏറ്റവും പുതിയ സൂപ്പർഹിറ്റുകളായിരുന്നു കഴിഞ്ഞ ഓണക്കാലത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്‌സ് ഡേ, മോഹൻലാൽ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവ.

ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ എന്ന കമ്പനിയിലൂടെ ജിംസൺ ജെയിംസ് ആണ് ഫോർ മ്യൂസിക്സുമായി ചേർന്ന് മ്യൂസിക് മഗ് എന്ന പ്രോഗ്രാം അയർലണ്ടിൽ സംഘടിപ്പിക്കുന്നത്.സംഗീതസ്വപ്‌നവുമായി നടക്കുന്ന അയർലണ്ടിലുള്ള എല്ലാവർക്കും മികച്ച ഒരവസരമാണ് മ്യൂസിക് മഗ്.
മ്യൂസിക് മഗ്ഗിനെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഫോർ മ്യൂസിക്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 
www.4musics.in


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh