റിഫ്ലക്ഷൻസ് നാളെ നാളെ (ഞായർ , 1 സെപ്റ്റംബർ) വൈകുന്നേരം അഞ്ചുമണിക്ക് ഡബ്ലിനിൽ

reflections19 1 029a1

ഡബ്ലിൻ : മനുഷ്യ ചരിത്രത്തെ മൂന്നായി തരം തിരിക്കാം, കോഗ്നിറ്റീവ് റവല്യൂഷൻ, അഗ്രികൾച്ചർ റവല്യൂഷൻ സയൻറിഫിക്ക് റവല്യൂഷൻ എന്നിവയാണ് അവ. ഇതിൽ സയൻറിഫിക്ക് റവല്യൂഷൻ നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താരീതി ആണ് ആണ് സയൻറിഫിക്ക് റവല്യൂഷൻ അടിസ്ഥാനം.

തെളിവുകൾ നയിക്കുന്ന ഇടത്തേക്ക് പോവുകയും തെളിവുകൾ അവസാനിക്കുന്നിടത്ത് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്ന മുൻവിധികളില്ലാത്ത സ്വതന്ത്രമായ അന്വേഷണം ആണ് ശാസ്ത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആറ്റത്തെ ആർക്കും കാണാൻ ആവില്ല എങ്കിലും അതിനെ സൈദ്ധാന്തികമായി തെളിയിച്ചതു കൊണ്ടാണ് ഇന്ന് നാം ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്.

കാണാത്തതിനെ വിശ്വസിക്കുക അല്ല ഏതെങ്കിലും തരത്തിൽ തെളിയിക്കാൻ പറ്റുന്നവ മാത്രമാണ് ശാസ്ത്രത്തിന് മുന്നിൽ പിടിച്ചു നിൽക്കുന്നത്. ഇത്തരം ചിന്താരീതികൾ കൂടുതലായി കണ്ടുവരുന്ന സമൂഹങ്ങൾ ശാസ്ത്രീയമായി ഔന്നത്യം നേടുകയാണ് എന്ന് കാണാൻ സാധിക്കും. ഈ ഉന്നതിയിൽ മലയാളികളുടെ സ്ഥാനമെവിടെ എന്ന് പരിശോധിച്ചാൽ വളരെ പുറകിലാണ് എന്നത് സങ്കടത്തോടെ കൂടി സമ്മതിക്കേണ്ടിവരും. പശുവിനെ ദൈവമായി ആരാധിച്ചിരുന്ന കുറേ പ്രാകൃത മനുഷ്യരുടെ ഭയവും വിഹ്വലതകളും ഈ ആധുനിക സമൂഹത്തിലേക്കും വലിച്ചിഴച്ചു കൊണ്ടു വരേണ്ടതുണ്ടോ എന്ന അന്വേഷണം കൂടിയാണ് റിഫ്ലക്ഷൻസ് എന്ന പരിപാടി.

പണ്ട് ഗോത്രമായി ജീവിച്ചിരുന്ന മനുഷ്യൻ തന്റെ ഗോത്രത്തിന് വെളിയിൽ ഉള്ളവരെല്ലാം ശത്രുക്കളായി
കാണുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ആധുനിക സമൂഹത്തിലും സ്വന്തം മതം എന്ന് വൃത്തത്തിനുള്ളിൽ നിർത്തി മനുഷ്യനെ ഒതുക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഈ വൃത്തത്തെ ഭേദിക്കാൻ പ്രേരിപ്പിക്കുക കൂടിയാണ് esSENSE Ireland ചെയ്യുന്നത്.

ഈ അവസരത്തിൽ 'ജീവിതത്തിൽ മത നേതാക്കളുടെയും മത പുസ്തകങ്ങളുടെയും സ്വാധീനം' എന്ന വിഷയത്തിൽ സെബി സെബാസ്റ്റ്യനും , 'മരണമെത്തുന്ന നേരത്ത്' എന്ന വിഷയത്തിൽ ബിനു ഡാനിയലും, 'ചരിത്രവും കെട്ടുകഥകളും' എന്ന വിഷയത്തിൽ ടോമി സെബാസ്റ്റ്യനും പ്രഭാഷണം നടത്തുന്നു.

താല സൈന്റൊളജി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന പ്രസ്തുത പരിപാടിയിൽ പ്രവേശനം സൗജന്യമാണെന്നും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

reflections19 2 9ae05

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh