ലീമെറിക്കിലെ മലയാളീ വീടുകളിൽ മോഷണ പരമ്പര; ജാഗ്രത

limerick9 e1bf1

ലിമെറിക്ക്: ലീമെറിക്കിലെ മലയാളീ വീടുകളിൽ മോഷണം തുടർകഥയാവുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറിലധികം വീടുകളിലാണ് മോഷണം നടന്നത്. രാവിലെയും വൈകുന്നേരവും പകൽ വെളിച്ചം കുറഞ്ഞത് മോഷ്ട്ടാക്കൾ സൗകര്യമായി കരുതുന്നു.

രാവിലെയോ വൈകിട്ടോ ജോലിയ്ക്ക് പോകുന്ന സമയം നോക്കിയാണ് മോഷണം നടന്നത്. വീട്ടിൽ ആളുള്ളപ്പോഴും മോഷണ ശ്രമം നടന്നിട്ടുണ്ട്. പാർക്കിങ്ങിൽ വണ്ടി ഇല്ലാത്തതിനാൽ ആളില്ലെന്ന് കരുതി ഒരു വീട്ടിൽ കയറുകയും, വീട്ടിലുണ്ടായിരുന്ന മലയാളി അയൽവക്കകാരെയും കൂട്ടി ഇവരെ കുറെ ദൂരം ഓടിക്കുകയും മോഷ്ട്ടാക്കൾ വന്ന മിനി കൂപ്പെയിൽ കയറി രക്ഷപ്പെടുകയാണ് ഉണ്ടായി.

രണ്ടാഴ്ചയിൽ സമാനമായ രീതിയിൽ രണ്ടു വീടുകളിൽ മോഷ്ടാക്കൾ കയറി. ഇന്നലെ ആശുപത്രിയിൽ ഗർഭിണിയായി അഡ്മിറ്റ് ആയ ഫാമിലിയുടെ വീട്ടിലാണ് മോഷ്ട്ടാക്കൾ കയറിയത്. രണ്ടാം തവണയാണ് ഇവരുടെ വീട്ടിൽ മോഷണം നടക്കുന്നത്.

ബർഗ്ലർ അലാറം ഉണ്ടെങ്കിലും അത് ശരിയായി ഉപയോഗിക്കാത്തതും മോഷണം കൂടാൻ കാരണമാവുന്നു.


limerick1 bdc21limerick2 3fc9blimerick5 13006limerick6 fbd04limerick7 ab87blimerick10 61b18

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh