ആ മോഹ സംഗീതം പെയ്തിറങ്ങി... നന്ദി നന്ദി ഒരായിരം നന്ദി

chithra8 60517

ഡബ്ലിനിലെ സൈന്റോളജി കമ്യൂണിറ്റി സെന്ററിന്റെ വിശാലമായ അരങ്ങ്. ഏറ്റവും പ്രിയപ്പെട്ട ഗായക വരുന്നതും, ആ മതിവരാ സംഗീതത്തെ അടുത്തിരുന്നു കേൾക്കാനും തെന്നിന്ത്യയുടെ മുഴുവൻ സംഗീത ഹൃദയവും കാത്തിരിക്കുന്നു .ആരാധകരുടെ ഹൃദയത്തുടിപ്പുകൾ താളം പകർന്ന, കാത്തിരുപ്പിന്റെ ആ ഇരുളിലേക്ക് ഒരു നക്ഷത്ര വെളിച്ചം പോലെ മലയാളത്തിന്റെ വാനമ്പാടി പറന്നിറങ്ങി....

chithra4 331ba

ആ നക്ഷത്ര ശോഭയുടെ വിദ്യുത് തരംഗത്തിൽ സദസ് അറിയാതെ എഴുന്നേറ്റ് നിന്നു തങ്ങളുടെ പ്രിയ ഗായികയെ വരവേറ്റു.കരഘോഷങ്ങളുടെ ഉച്ചസ്ഥായി.. തെന്നിന്ത്യയുടെ മുഴുവൻ ഹൃദയത്തുടിപ്പുകളും ഒന്നായി മാറിയ മാന്ത്രിക നിമിഷം. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടിയേക്കാവുന്ന തങ്ങളുടെ പ്രിയ ഗായികയെ അടുത്തിരുന്നു കേൾക്കാൻ മണിക്കൂറുകൾക്കു് മുൻപേ എത്തിച്ചേർന്ന ആരാധകവൃന്ദത്തെ നിയന്ത്രിക്കാനാവാതെ സംഘാടകർ വരെ പതറി പോയ നിമിഷങ്ങൾ, അതിന്റെ അസ്വസ്തതകൾ ചിലരുടെയെങ്കിലും മുഖത്ത് നിഴലിച്ചിരുന്നു .എന്നാൽ അതിനെയെല്ലാം ഒരു നിമിഷാർദ്ധത്തിന്റെ ഇടവേളയിൽ ഇല്ലാതാക്കി കളഞ്ഞു കൊണ്ടു് ഒരു താരാട്ടുപാട്ടിന്റെ നിഷ്കളങ്കതയോളം പോന്ന പുഞ്ചിരിയുമായി വന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചി..., പിന്നെ സൈന്റോളജി കണ്ടത് പുതിയൊരു ലോകമായിരുന്നു. അയർലണ്ട് ഇന്നേ വരേ അനുഭവിക്കാത്ത ആസ്വാദനത്തിന്റെ പരകോടിയിലേക്ക്.....

chithra5 e7c3e

തെന്നിന്ത്യൻ സംഗീതപ്രേമികളുടെ ഹൃദയ സദസ് മുഴുവനായി ആ മതിവരാസംഗീതത്തിൽ അലിഞ്ഞു ചേർന്നു... കെ എസ് ചിത്ര എന്ന സ്വരസാഗരത്തിന്റെ ഭംഗിയിലേക്ക് രണ്ട് നദികൾ, രൂപരേവതിയും നിഷാദും ഒഴുകിയെത്തിയതോടെ ആസ്വാദകർ ഈ മോഹസിംഫണിയുടെ പുതിയൊരു തലത്തിലേക്ക് ചെന്നെത്തി.

chithra12 393c2

ആത്മാവ് നഷ്ടപ്പെട്ട പാട്ടുകൾ കോർത്തിണക്കി പ്രഹസനങ്ങളായി മാറിയ ഗാനമേളകൾ കേട്ടു മടുത്ത അയർലണ്ടു് മലയാളികൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു ചിത്ര ലൈവ് ഇൻ കൺസേർട്ട്. നഷ്ടപ്പെട്ടു പോയ വാദ്യോപകരണങ്ങളുടെ തുടിപ്പുകളെ, ചോർന്നു പോയ പാട്ടിന്റെ ജീവനെ, അറിയാതെ.. അറിയാതെ നഷ്ടപ്പെട്ടു തുടങ്ങിയ സംഗീതത്തിന്റെ ആത്മാവിനെ....

chithra7 23427

എല്ലാം തിരിച്ചു പിടിച്ചു കൊടുത്തു മലയാളത്തിന്റെ സ്വന്തം വാനമ്പാടി., അതിനായി ചിത്ര ചേച്ചി ചേർത്തു പിടിച്ചത് ഇന്ത്യൻ സിനിമാരംഗത്തെ തന്നെ എണ്ണം പറഞ്ഞ പ്രതിഭാധനരെത്തന്നെയാണ് .ഓരോ കലാകാരന്മാരും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച് സദസിനെ കോരിത്തരിപ്പിച്ച എത്രയെത്ര നിമിഷങ്ങൾ... പ്രണയവും സങ്കടവും കരച്ചിലും ചിരിയും കാത്തിരുപ്പും കണ്ണീരും.. കെ ഐസ് ചിത്രയെന്ന മോഹ സംഗീതം പെയ്തിറങ്ങിയത് അങ്ങിനെയെല്ലാമായിരുന്നു...


മുദ്ര സ്ക്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിനു വേണ്ടി മുദ്ര ഇവൻസ് അണിയിച്ചൊരുക്കിയ ചിത്ര ലൈവ് ഇൻ കൺസേർട്ട് ആസ്വാദകർക്കും സംഘാടകർക്കും ഒരു പോലെ അഭിമാനത്തോടെ ഓർത്തുവെക്കാവുന്ന ഒന്നായിരുന്നു. നിറഞ്ഞു നിന്ന ആരാധകവൃന്ദത്തെ നിയന്ത്രിക്കാനാവാതെ പതറി പോയ നിമിഷങ്ങൾക്ക് ആദരവോടെ ക്ഷമയും ,നേരിട്ട ചെറിയ വിഷമതകളെ മറന്ന് കെ എസ് ചിത്രയെന്ന സ്വര സ്വപ്നത്തോളം ഉയർന്ന ആസ്വാദക മനസിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദിയും മുദ്ര ഇവൻസ് രേഖപ്പെടുത്തി... ഒപ്പം അയർലണ്ടിന് മുഴുവൻ അഭിമാനിക്കാവുന്ന പുതിയൊരു അധ്യായത്തിലേക്കുള ഉറപ്പും....

chithra11 4d322chithra1 b569f

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh