വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു

chithraposter bd057

അയർലണ്ടിലെ കലാപ്രേമികളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഇനി മൂന്നു ദിനങ്ങൾ മാത്രം . കേരള ജനതയുടെ സ്വകാര്യ അഹങ്കാരം , മലയാളത്തിന്റെ സ്വന്തം വാനമ്പാടി , K S Chithra യും സംഘവും ആദ്യമായി ഐറിഷ് മണ്ണിൽ കലാഹൃദയങ്ങളെ ശുദ്ധസംഗീതത്തിന്റെ നിർവൃതിയിലാഴ്ത്തുവാൻ എത്തുന്നു . മാസങ്ങളോളമായി ഐറിഷ് മലയാളികൾ കാത്തിരുന്ന ചരിത്രപ്രധാനമായ ആ സംഗീത സന്ധ്യക്ക്‌ ഇനി കാത്തിരിക്കേണ്ടിയത് വെറും മൂന്ന് നാളുകൾ മാത്രം .

വര്ഷങ്ങളായി നാം പോലുമറിയാതെ നമ്മുടെ മനസ്സിന്റ കോണിൽ സ്ഥാനം ഉറപ്പിച്ച നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയും സംഘവും മൂന്നര മണിക്കൂർ നീളുന്ന ലൈവ് സംഗീത നിശയുമായി ഈ വരുന്ന വെള്ളിയാഴ്ച്ച ഒക്ടോബർ 12-ആം തീയതി താല സയന്റോളോജി ഓഡിറ്റോറിയത്തിൽ വച്ചു വൈകുന്നേരം 7 മണിക്ക് നമ്മുടെ മുൻപിൽ എത്തുന്നു .

K S ചിത്രയോടൊപ്പം പ്രശസ്‌ത വയലിനിസ്റ്റും ഗായികയും കൂടിയായ രൂപ രേവതിയും , ഗായകൻ നിഷാദും , ഫുൾ ഓർക്കസ്ട്ര ടീമും കൂടുമ്പോൾ ഐറിഷ് മലയാളികൾക്കായി ഒരുക്കിവച്ചിരിക്കുന്നതു അയർലൻഡ് ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വളരെ വ്യത്യസ്‌തവും പുതുമയുമാർന്ന ഒരു സന്ധ്യ തന്നെ ആയിരിക്കുമെന്ന് സംഘാടകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു .

ഡബ്ലിനിൽ കഴിഞ്ഞ 7 വർഷക്കാലമായി നൃത്തരംഗത്തു സജീവ സാന്നിധ്യമറിയിച്ചു വരികയും കുട്ടികൾക്കായി ഡബ്ലിനിൽ പലയിടങ്ങളിലും ക്ലാസിക്കൽ ഡാൻസ് ക്ലാസ്സുകൾ വിജയകരമായി നടത്തി വരുകയും ചെയ്യുന്ന Mudra School of Dances ആണ് അയർലണ്ടിലെ സംഗീതപ്രേമികൾക്കായി K S Chithra live in concert അവതരിപ്പിക്കുന്നത് .

ടിക്കറ്റ് വില്പന ആരംഭിച്ചു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ VIP ടിക്കറ്റുകൾ വിറ്റുതീർന്ന പരിപാടിയുടെ ഏതാനും കുറച്ചു normal ടിക്കറ്റുകൾകൂടി ലഭ്യമാണ് . ടിക്കറ്റുകൾക്കായി www.wholelot.ie എന്ന വെബ്സൈറ്റിലൂടെയോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടോ വാങ്ങാവുന്നതാണ് .

Kiran : 0872160733
Sujith : 0860291260
Alex : 0871237342
Pradeep: 0871390007
Sajan : 0868580915
Jaison : 0894918855


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh