സ്റ്റാർ വാർസ് 2018: ഡബ്ലിനിലെ ടിക്കറ്റുകൾ തീർന്നു. ദ്രോഗ്‌ഹെഡായിലും കോർക്കിലും ഏതാനും ടിക്കറ്റുകൾ കൂടി മാത്രം.

IMG 20180908 WA0030 c624e

ഡബ്ലിൻ: മിമിക്രി ലോകത്തെ താരരാജാക്കന്മാരായ രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും നേത്രത്വം നൽകുന്ന 'സ്റ്റാർ വാർസ് 2018' ന്റെ സെപ്റ്റംബർ 15 ന് ഡബ്ലിനിലെ സൈൻറ്റോളജിയിൽ വച്ച് നടക്കുന്ന ഷോയുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായി സംഘടകർ അറിയിച്ചു. സെപ്റ്റംബർ 14 ദ്രോഗ്‌ഹെഡായിൽ വച്ചും സെപ്റ്റംബർ 16 ന് കോർക്കിൽ വച്ച് നടക്കുന്ന ഷോയുടെയും ഏതാനും ടിക്കറ്റുകൾ കൂടി ലഭ്യമാണെന്നും സംഘടകർ പറഞ്ഞു.

പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സന, ശ്രീനാഥ് എന്നിവർ നയിക്കുന്ന സംഗീത പൂമഴയും മലയാള സിനിമയിലെ പ്രമുഖ നടി രചനാ നാരായണൻകുട്ടിയുടെ കാൽ ചുവടുകളും സ്റ്റാർ വാർസിനെ മറ്റ് ഷോകളിൽ നിന്നും വത്യസ്തമാക്കുന്നു. മിമിക്രിയും സംഗീതവും ഡാൻസും സമനിയിക്കുന്ന വേദിയിൽ മലയാളത്തിലെ പ്രമുഖരായ 10 ൽ പരം കലാകാരൻമാർ അണിനിരക്കും.

അയർലണ്ടിലെ പ്രശസ്തമായ റോയൽ കാറ്ററിങ്, വിശ്വാസ് ഫുഡ്‌സ്, ഡബിൾ ഹോഴ്സ് എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർമാർ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh