ചിത്ര ലൈവ് ഇൻ കോൺസെർട് മഹാമഹത്തിന്നു കൊടിയേറി ..

IMG 20180723 WA0000 721b1


മലയാളികളുടെ സ്വകാര്യ അഭിമാനം , ഇന്ത്യയുടെ വാനമ്പാടി കെ സ് ചിത്ര , അയർലണ്ടിലെ കലാ ആസ്വാദകരെ സംഗീത സാന്ദ്രമായ ഒരസുലഭ സന്ധ്യയിൽ നീരാടിക്കുവാൻ എത്തുന്നു .ഏതൊരു ശരാശരി മലയാളിയുടെയും ജീവിതാഭിലാഷങ്ങളിലൊന്നായ K S CHITHRA LIVE IN CONCERT ആഗസ്റ്റ് മാസം 25 ആം തീയതി വൈകുനേരം 5 മണിക്ക് ഡബ്ലിനിൽ ഫിറ്ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപെടുന്നതാണ്

കഴിഞ്ഞ 6 വർഷക്കാലമായി ഐറിഷ് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യം അറിയിച്ചിരിക്കുന്ന മുദ്ര ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന ഈ സംഗീത സന്ധ്യയുടെ മീഡിയ ലോഞ്ച് കഴിഞ്ഞ ദിവസം ജൂലൈ മാസം 21 ആം തീയതി വർണാഭമായ ചടങ്ങുകളോടെ നടക്കുകയുണ്ടായി . തലാ സയന്റോളജി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ , തെലുങ്കു , തമിഴ് , ഹിന്ദി , കന്നഡ , കമ്മ്യൂണിറ്റികളുടെ പ്രതിനിധികൾ പങ്കെടുക്കുകയും , ആശംസകൾ അർപ്പിച്ചു ചടങ്ങിൽ സംസാരിക്കുകയും ചെയ്തു .

അവരോടൊപ്പം പരിപാടിയുടെ വിജയത്തിനായി എല്ലാവിധ സഹായങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന സ്പോന്സരുടെ സാനിധ്യവും , സന്ധ്യക്ക്‌ നിറവുകൂട്ടി .
Sixt rent a car കമ്പനി മെയിൻ സ്പോന്സറായയും , powered by നിള ഫുഡ്സും , സപ്പോർട്ടഡ് ബൈ സ്‌പൈസ് ബസാർ സൂപ്പർമാർകെറ് , വെൽ വിഷേർസ് ആയി test triangle it consultants, Happerty real estate agents, godrej properties, dunahauglin foods, മലബാർ ക്യൂയിസിൻ , ഇമ്മിഗ്രന്റ് അയർലണ്ട് എന്നിവരും പരിപാടിയുടെ സമ്പൂർണ വിജയത്തിനായി ഒത്തു ചേർന്നിരിക്കുന്നു . വൈകുനേരം 6 മണിയോട് കൂടി ആരംഭിച്ച മീഡിയ ലൗഞ്ചിൽ ചിത്ര ഇവെന്റിന്റെ ഒഫീഷ്യൽ പ്രോമോ വീഡിയോ റിലീസ് ചെയ്യുകയും ചടങ്ങിൽ മെയിൻ സ്പോൺസർ sixt കമ്പനി ഡയറക്ടർ ബെർണാഡ് ലോകരാൻ നു ടിക്കറ്റ് നൽകികൊണ്ട് കിരൺ ബാബു ടിക്കറ്റ് വില്പനയുടെ ഉൽഘാടനം നിർവഹിച്ചു .

അയർലണ്ടിലെ പ്രവാസികളുടെ ഇവന്റ് കലണ്ടറിൽ ഒരു സുപ്രധാന ദിനമായി തന്നെ ആയി ആഗസ്റ്റ് 25 ആം തീയതി കുറിക്കപെടും എന്ന് ലൗഞ്ചിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി . ചിത്ര ലൈവ് ഇൻ കോൺസെർട്ടിന്റെ ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Kiran 0872160733
Alex. 0871237342
Pradeep 0871390007
Sujith 0860291260
Sabu 0877913481 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh