നാട്ടിൽ പോകുമ്പോൾ ഹിമാചൽ പ്രദേശിന് യാത്ര പോകാൻ അവസരം

hp 95f0a

നാട്ടിൽ പോകുന്ന പ്രവാസി മലയാളികൾക്ക് ഹിമാചൽ പ്രദേശിന് യാത്ര പോകാൻ അവസരം ഒരുക്കുകയാണ് ജങ്കി ഫിഷ് കളക്ടീവ് എന്ന ഗ്രൂപ്പ്. യാത്രകൾ സംഘടിപ്പിക്കുന്ന സംഘം ഹിമാചൽ പ്രദേശിനാണ് അവധിക്കാല യാത്ര സംഘടിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികൾക്ക് പോകാൻ പാകത്തിനാണ് യാത്ര.

ഹിമാചൽ പ്രദേശിലെ പാർവ്വതി വാലിയിലേക്കാണ് ട്രിപ്പ്. ജുലൈ രണ്ട് മുതൽ പതിനാല് വരെയും ജുലൈ 21 മുതൽ ഓഗസ്റ്റ് 3 വരെയും രണ്ട് തവണയാണ് പാർവ്വതി വാലി ട്രക്കിങ്ങ് നടത്തുന്നത്. ജുലൈ രണ്ടിന് നടക്കുന്ന യാത്രയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റ് ചാർജ്, താമസം, ഭക്ഷണം എന്നിവയടക്കം ഒരാൾക്ക് 20,000 രൂപയാണ് 14 ദിവസത്തെ യാത്രയ്ക്ക് ചിലവ് വരുന്നത്. രണ്ടാംഘട്ടത്തിലെ യാത്രയുടെ ടിക്കറ്റ് ബുക്കിങ്ങും നടന്നുകൊണ്ടിരിക്കുന്നു. ഇരുപത് പേരിൽ കൂടുതൽ പേർ ഒരു ട്രിപ്പിന് ഉണ്ടാവില്ലെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ നടത്താൻ സാധിക്കുന്ന ഹിമാചൽ യാത്ര എന്ന പേരിൽ ഈ യാത്രയുടെ പോസ്റ്റർ ഇതിനകം ശ്രദ്ധ നേടിയിരുന്നു.

പ്രവാസികൾക്കായി വിമാനടിക്കറ്റ് അടക്കമുള്ള പാക്കേജും സംഘം ചെയ്യുന്നുണ്ട്. വിമാനയാത്രയാണെങ്കിൽ യാത്ര 9 ദിവസമായി ചുരുങ്ങുമെന്നും സംഘാടകർ വ്യക്തമാക്കുന്നു.

മൺസൂൺ തുടങ്ങിയശേഷമുള്ള പാർവ്വതി നദിയും അതിന്റെ ഇരുകരകളിലുമുള്ള ഗ്രാമ, നഗരങ്ങളുമാണ് യാത്രയുടെ മുഖ്യലക്ഷ്യങ്ങൾ. ചലാൽ, കൾഗ, പുൾഗ, തുൾഗ എന്നീ ഗ്രാമങ്ങളും, ടോഷ്, ഘീർഗംഗാ, ചലാൽ- മലാന ട്രക്കിങ്ങ് എന്നിവയും ഇതിൽ ഉൾപ്പെടും.

പത്ത് ദിവസത്തോളം പാർവ്വതി വാലി എംക്സ്പ്ലോർ ചെയ്യാൻ സാധിക്കും. നടക്കാം, ട്രക്ക് ചെയ്യാം, സ്വസ്ഥമായിരിക്കാം, നദിയുടെ ഓരംചേർന്ന് നടക്കാം, കസോളിലെ ലിറ്റിൽ ഇറ്റലിയിൽനിന്ന് നല്ല ഒന്നാന്തരം ഇസ്രയേലി ഫുഡ് കഴിക്കാം. മാർക്കറ്റിൽ കറങ്ങിത്തിരിയാം, എന്തെങ്കിലുമൊക്കെ വാങ്ങിച്ച് കൂട്ടാം. അങ്ങനെ പലതരം കാര്യങ്ങൾ നടക്കും. ഹിമാലയൻ ഗ്രാമങ്ങളാണ് മുഖ്യലക്ഷം. അതുകൊണ്ടുതന്നെ കട്ടലോക്കൽ താമസവും ഭക്ഷണവും ആയിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളിലെ സൗകര്യങ്ങൾക്കപ്പുറം ഗ്രാമങ്ങളിലെ ജീവിതവും അതിന്റെ പരിമിത സൗകര്യങ്ങളുമായിരിക്കും ഉണ്ടാകുക.

പത്ത് ദിവസംകൊണ്ട് വളരെ സാവധാനത്തിൽ പാർവ്വതി വാലി കാണാം എന്നതാണ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ പാതി ദിവസങ്ങളെങ്കിലും ടെന്റുകളിലായിരിക്കും താമസം. ബാക്കി ദിവസങ്ങളിൽ റും സൗകര്യമുണ്ടാകും. ഗ്രാമങ്ങളിലെ വീടുകളിലെ പരമ്പരാഗത താമസസൗകര്യങ്ങളാണ് ഒരുക്കുക.

ഇത് കൂടാതെ ഓണാവധിക്ക് രാജസ്ഥാൻ യാത്ര, സെപ്തംബറിൽ അരുണാചൽ പ്രദേശ് യാത്ര, നാഗലാൻഡ് യാത്ര എന്നിങ്ങനെ വിവിധ യാത്രകൾ വരുംമാസങ്ങളിൽ നടത്തും. പ്രവാസികൾക്ക് പ്രത്യേകമായി ഫാമിലി ടൂറുകളും (കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും), അഡൈ്വഞ്ചർ, ട്രക്കിങ്ങ്, സ്പിരിച്വൽ, ഹണിമൂൺ ടൂർ പാക്കേജുകളും സംഘം ചെയ്യുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
6282213809 (call) 8281777893 (whatsapp/call)
ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം

rajasthan 320c5hp0 5527d


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh