ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം; കേരളാ ഹൌസ് കാർണിവലിൽ കൌണ്ടർ പ്രവർത്തിക്കും .

WMC Mobile library KHC 82550

ഡബ്ലിൻ: ഈ ശനിയാഴ്ച , (16 ജൂൺ), ലൂക്കനിൽ നടക്കുന്ന കേരളാ ഹൌസ് കാർണിവലിൽ ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയുടെ കൌണ്ടറും ഉണ്ടാവും. ഒരു വർഷം മുമ്പ് ആരംഭിച്ച ഡബ്ല്യൂ.എം.സി ഗ്രന്ഥശാല കഴിഞ്ഞ മെയ് മാസം മുതൽ മൊബൈൽ ലൈബ്രറിയായാണ് പ്രവർത്തിക്കുന്നത്.

ബ്യൂമോണ്ട്, സ്വോഡ്‌സ് , ഫിംഗ്ലസ് , ക്ലോണീ , ലൂക്കൻ എന്നിവിടങ്ങളിൽ വായനക്കാരെ കണ്ടെത്തി പുസ്തകങ്ങൾ എത്തിക്കാൻ ലൈബ്രേറിയൻ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുൻസിപ്പൽ ലൈബ്രെറിയൻ ആയിരുന്ന ശ്രീകുമാർ നാരായണൻ അയർലണ്ടിൽ എത്തിയപ്പോൾ മൊബൈൽ ലൈബ്രറിയുടെ പ്രവർത്തനത്തിനിനായി സന്നദ്ധനായത് കൂടുതൽ വായനക്കാരിലേക്ക് പുസ്തകങ്ങൾ എത്തിക്കാൻ സഹായിച്ചു..

തികച്ചും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംരംഭമാണ് ഡബ്ല്യൂ.എം.സി ഗ്രന്ഥശാല . നിങ്ങളുടെ കയ്യിലുള്ള പഴയ പുസ്തകങ്ങൾ സംഭാവന നൽകാനും , നിങ്ങൾ വായിക്കാൻ ഇഷ്ട്ടപെടുന്ന പുസ്തകങ്ങൾ നിർദ്ദേശിക്കാനും , ഗ്രന്ഥശാലയുടെ പ്രചാരണത്തിനുമായി കേരളാ ഹൌസ് കാർണിവലിൽ ഒരു കൌണ്ടർ ഉണ്ടാവും. വായന ഇഷ്ട്ടപെടുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി സഹകരിക്കണമെന്ന് ലൈബ്രേറിയൻ അറിയിച്ചു,.


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh