പ്രവാസി ഇന്ത്യക്കാര്‍ക്കായി നിക്‌സിന്‍ ലൈവ് ടിവി ആപ്പ്

nixin 1a39c

ലോകത്തെവിടെയുമുള്ള ഇന്ത്യക്കാര്‍ക്ക് എച്ച്ഡി ക്വാളിറ്റിയില്‍ ഇന്ത്യന്‍ ലൈവ് ടി വി ചാനലുകള്‍ ഇനി ഏതു ഇന്റര്‍നെറ്റ് ഉപയോഗിച്ചും കാണാം. കൊച്ചി ആസ്ഥാനമായ കൊച്ചിന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് മീഡിയ എന്ന സ്ഥാപനമാണ് പ്രവാസി ഇന്ത്യക്കാര്‍ക്കായി നിക്‌സിന്‍ ലൈവ് ടി വി ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്.

നിലവില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ക്കു ഇഷ്ടപ്പെട്ട ഇന്ത്യന്‍ ടിവി ചാനലുകള്‍ കാണാന്‍ ചിലവു കൂടുതലാണ് എന്നതാണ് പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നിന്നും കൊച്ചിന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് മീഡിയ മനസിലാക്കിയത്. വളരെ കുറച്ചു കമ്പനികള്‍ മാത്രമാണ് പ്രവാസികള്‍ക്കു ടിവി ചാനലുകള്‍ കാണാനുള്ള സേവനം നല്‍കുന്നത്. ഇത്തരം കമ്പനികളുടെ സേവനങ്ങളില്‍ തൃപ്തരല്ലെങ്കില്‍ മറ്റൊരു കമ്പനിയുടെ സേവനം തിരഞ്ഞെടുക്കാനുള്ള അവസരവും വളരെ കുറവാണ്.

പ്രവാസികള്‍ക്ക് സേവനം നല്‍കുക എന്നതോടൊപ്പം തന്നെ ബ്രോഡ്കാസ്റ്റേഴ്‌സ് കൂടുതല്‍ പ്രവാസി പ്രേക്ഷകരിലേക്ക് എത്താനും അതിലൂടെ പരസ്യ വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കുക എന്നതും കൊച്ചിന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് മീഡിയ ലക്ഷ്യമിടുന്നു. ബ്രോഡ്കാസ്റ്റേഴ്‌സില്‍ നിന്നും വളരെ നല്ല സഹകരണമാണ് കൊച്ചിന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് മീഡിയയ്ക്കു ലഭിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള വീഡിയോ ഉപഭോഗം ഇന്ത്യയില്‍ വന്‍ തോതില്‍ വര്‍ധിച്ചതോടെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും ബ്രോഡ്കാസ്റ്റേഴ്‌സിന് വരുമാനം കണ്ടെത്തേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ നിക്‌സിന്‍ ടിവി പ്ലാറ്റ്‌ഫോം ബ്രോഡ്കാസ്റ്റേഴ്‌സിനെ സഹായിക്കും.

നിക്‌സിന്‍ ടിവിയുടെ ബീറ്റ വേര്‍ഷന്‍ ആണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉടന്‍ തന്നെ ഐഫോണിലും വിന്‍ഡോസിലും റോക്കുവിലും നിക്‌സിന്‍ ടിവി ലഭ്യമാക്കും. ഒരു ആന്‍ഡ്രോയിഡ് ബോക്‌സ് വാങ്ങി അതില്‍ നിക്‌സിന്‍ ടിവി ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപഭോഗ്താക്കള്‍ക്കു ടിവി ചാനലുകള്‍ എച്ച്ഡി ക്വാളിറ്റിയില്‍ അവരുടെ ടിവി സ്‌ക്രീനില്‍ കാണാനാകും.
എല്ലാ രാജ്യങ്ങളിലും നിക്‌സിന്‍ ടിവിയുടെ വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റി ടെസ്റ്റ് ചെയ്തുകഴിഞ്ഞു. വളരെ നല്ല അഭിപ്രായമാണ് വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റിയെ കുറിച്ച് ലഭിച്ചത്. വിദേശ രാജ്യങ്ങളിലെ ഇന്റര്‍നെറ്റിന്റെ ഉയര്‍ന്ന നിലവാരവും നിക്‌സിന്‍ ടിവിയുടെ ടെക്‌നോളജിയും കൊണ്ടാണ് എച്ച്ഡി ക്വാളിറ്റിയില്‍ ടി വി ചാനലുകള്‍ കാണാന്‍ സാധിക്കുന്നത്.

പ്രവാസി മലയാളികള്‍ക്കുള്ള ചാനലുകളാണ് ഇപ്പോള്‍ നിക്‌സിന്‍ ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിക്‌സിന്‍ ടിവിയെ കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനാണ് ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉപഭോഗ്താക്കളുടെ അഭിപ്രായങ്ങള്‍ ആപ്പില്‍ സമന്വയിപ്പിച്ചതിനു ശേഷം കുറഞ്ഞ ചിലവില്‍ ടിവി ചാനലുകളും പുതിയ സിനിമകളും കാണാനുള്ള സൗകര്യം പ്രവാസികള്‍ക്ക് നിക്‌സിന്‍ ടിവി നല്‍കും. അന്താരാഷ്ട്ര കമ്പനികള്‍ അധികമുള്ള ഈ ബിസിനസ് രംഗത്തേക്ക് കടന്നു വന്ന കേരളത്തില്‍ നിന്നുള്ള കമ്പനിക്ക് വേണ്ടത്ര പ്രോത്സാഹനവും പിന്തുണയും പ്രവാസികളും ബ്രോഡ്കാസ്റ്റേഴ്‌സും നല്‍കുമെന്ന് കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നു.

പ്ലേസ്റ്റോറില്‍ നിന്നും നിക്‌സിന്‍ ടിവി ആപ്പ് ഡൌണ്‍ലോഡ് ചെയ്തു സൈന്‍ അപ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://tiny.cc/nixintv


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh