കേളിയിലെ മിന്നിത്തിളങ്ങുന്ന കുഞ്ഞു നക്ഷത്രം: സ്വര രാമൻ നമ്പൂതിരി

Keli 2018 6 807f9

ഡബ്ലിൻ: നൃത്തേതര ഇനങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച, അയർലണ്ടിന്റെ അഭിമാനം സ്വര രാമൻ നമ്പൂതിരിയ്ക്ക് ഫാ : ആബേൽ മെമ്മോറിയൽ പുരസ്കാരം. സ്വിറ്റ്‌സർലണ്ടിലെ സൂറിച്ചിൽ .നടന്ന പതിനഞ്ചാമതു അന്തർദേശീയ കേളി കലാമേളയിൽ ഈ അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന പദവിയും ഈ കൊച്ചുമിടുക്കിയ്ക്ക് സ്വന്തം.

വിധികർത്താക്കളെയും സദസ്യരേയും ഒരേപോലെ അത്ഭുതപ്പെടുത്തിയ സ്വര പങ്കെടുത്ത എല്ലാ മത്സരയിനങ്ങളിലും ഉയർന്ന മാർക്കോടെ സമ്മാനങ്ങൾ വാരിക്കൂട്ടി. എട്ടു വയസ്സ് മാത്രം പ്രായമുള്ള ഈ കൊച്ചുമിടുക്കി തനിക്കേറ്റവും ഇഷ്ട്ടപെട്ട സംഗീതത്തിലും ചേച്ചിയുടെ പാത പിന്തുടർന്ന് നൃത്തത്തിലും അമ്മയുടെ ഇഷ്ട ഇനമായ പ്രസംഗത്തിലും മാറ്റുരച്ചാണ് ഈ അവാർഡിന് അർഹയായത്.എട്ടു മുതൽ മുപ്പതു വയസ്സ് വരെയുള്ള മുന്നൂറോളം മത്സരാര്ഥികളിൽ നിന്നും ഈ അപൂർവനേട്ടം കൈവരിച്ച കൊച്ചുമിടുക്കി ഭാവി സംഗീതത്തിന്റെ ഒരു വാഗ്ദാനമാണ്.

അയര്ലണ്ടിനകത്തും പുറത്തുമായി ഇതിനോടകം പങ്കെടുത്ത മത്സരങ്ങളിലെല്ലാം തന്നെ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയ സ്വര അയർലണ്ടിൽ താമസിക്കുന്ന ഇടശേരി രാമൻ നമ്പൂതിരിയുടെയും ബിന്ദു രാമന്റെയും രണ്ടാമത്തെ മകളാണ്. മികച്ച നർത്തകിയായ സപ്തയാണ് സഹോദരി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh