എം.എ.ബേബി മെല്‍ബണില്‍ ജൂണ്‍ 3ന്

മെല്‍ബണ്‍: നവോദയ ആസ്‌ത്രേലിയയുടെ ആഭിമുഖ്യത്തില്‍ നവോദയ വിക്ടോറിയയുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍ കേരള വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയും മുന്‍ എം.പിയുമായ ശ്രീ.എം.എ.ബേബി മെല്‍ബണില്‍, നവോദയ ആസ്‌ത്രേലിയയുടെ ആഭിമുഖ്യത്തില്‍ നവോദയ വിക്ടോറിയയുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍ കേരള വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയും മുന്‍ എം.പിയുമായ ശ്രീ.എ.എ ബേബി ജൂണ്‍ 3ന് ഞായറാഴ്ച മെല്‍ബണില്‍ എത്തുന്നു.
 
മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 20ന് നടക്കേണ്ടിയിരുന്ന പരിപാടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളാല്‍ മാറ്റി വയ്ക്കുകയായിരുന്നു. വൈകുന്നേരം 4 മണിക്ക് ക്ലെയ്ടണ്‍ ഹാളില്‍ ( 264 Clayton Road.Clayton 3168 ) നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൈരളി ടി.വി.യുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം എന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു .
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh