സൂപ്പർ ഡൂപ്പർ ക്രീയേഷൻസിന്റെ ഡെയ്‌ലി ഡിലൈറ്റ് ബ്രയിൻസ്റ്റോമം ജൂൺ 4 ന്

brainstorm 1c0bc

അയർലണ്ടിലെ കലാസ്നേഹികൾക്കായി മനസ്സിന്റെ ഇന്ദ്രിയങ്ങളെയും ,വികാരങ്ങളെയും ആഴത്തിൽ സ്പർശിച്ചുകൊണ്ടുള്ള വളരെ വ്യതസ്തമായ ഒരു കലാസന്ധ്യക്കു കളമൊരുങ്ങുന്നു . മനുഷ്യ മനസ്സുകളെ ഉൾക്കണ്ണുകൊണ്ടു വായിക്കുവാനും , നിയന്ത്രിക്കുവാനുമുള്ള അപൂർവ സിദ്ധികൾ കൈമുതലായുള്ള ലോകത്തിലെ തന്നെ എണ്ണമറ്റ മൈൻഡ് റീഡിങ് സ്പെഷ്യല്സ്റ്റുകളിലൊരാളായ , മെന്റലിസ്റ് ആതി കാഴ്ചക്കാരെ അവ്ശ്വസനീയതയുടെ പരകോടിയിൽ എത്തിക്കുവാൻ ജൂൺ 4 നു ഐറിഷ് മണ്ണിൽ കാലുകുത്തുന്നു .

ആതിയോടൊപ്പം , പ്രായഭേദമെന്യേ സംഗീത പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന വയലിൻ ഇതിഹാസം ശബരീഷ്‌ പ്രഭാകറും ഇമ്മോർട്ടൽ രാഗാ ബാൻഡും, കഴിഞ്ഞ ഫെബ്രുവരിയിൽ ഡബ്ലിനിൽ നടന്ന മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് എന്ന തകർപ്പൻ പ്രകടനത്തിന് ശേഷം കലാ പ്രേമികളെ പ്രകമ്പനം കൊള്ളിക്കുവാൻ വീണ്ടും എത്തുകയാണ് .

ഇവരോടൊപ്പം വാട്സൺ ട്വിൻ അക്കാദമി എന്ന പേരിൽ ഡബ്ലിനിൽ അറിയപ്പെടുന്ന ഐറിഷ് ഡാൻസ് സ്കൂളിലെ കലാകാരികളും ഇന്ത്യൻ നർത്തകരും ചേർന്നു വളരെ വ്യത്യസ്താമായ ഫ്യൂഷൻ നൃത്തച്ചുവടുകളുമായി വേദിയിൽ അരങ്ങറുമ്പോൾ ജൂൺ 4 നു ഡബ്ലിനിലെ കലാ സ്നേഹികൾക്ക് അത്യപൂർവമായ ഒരു കലാവിരുന്നു തന്നെ പ്രതീക്ഷിക്കാം . ഐറിഷ് മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് എന്ന എന്റർടൈൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന ബ്രെയിൻസ്റ്റോമ് എന്ന ഈ പരിപാടിയുടെ വിജയത്തിനായി സ്പോണ്സർമാരായിരിക്കുന്ന ഡെയിലി ഡിലൈറ് ഫുഡ് പ്രോഡക്ടസും , ഇൻഗ്രീഡിഎന്റ്സ് സൂപ്പര്മാര്ക്കറ്റും അവരോടൊപ്പം ഒത്തുചേർന്നിരിക്കുന്ന അയർലണ്ടിലെ മറ്റു ബിസിനസികരോടുമുള്ള കൃതക്ജ്ഞത ഈ അവസരത്തിൽ രേഖപെടുത്തുന്നതായി സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് അറിയിച്ചു .

ജൂൺ 4 -ആം തീയതി താലാ ഫിറ്ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് താല്പര്യമുള്ള സഹൃദയരായ എല്ലാ കലാസ്നേഹികളെയും ക്ഷണിച്ചുകൊള്ളുന്നു .

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടുക

Alex Jacob ; 0871237342
Sajan Sebastian ; 0868580915

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh