വേള്‍ഡ് മലയാളി കൗണ്‌സില്‍ ഗ്‌ളോബല്‍ കോണ്‍ഫ്രന്‍സ് ഓഗസ്‌ററ് 17 മുതല്‍ 19 വരെ ജര്‍മനിയില്‍

ബര്‍ലിന്‍:വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ പതിനൊന്നാമത് ഗ്‌ളോബല്‍ കോണ്‍ഫ്രറന്‍സ് ഓഗസ്‌ററ് 17, 18, 19 തീയതികളില്‍ ജര്‍മന്‍ മുന്‍ തലസ്ഥാനമായ ബോണില്‍ നടക്കും. ഇത് രണ്ടാം തവണയാണ് ജര്‍മനിയില്‍ ഡബ്‌ള്യുഎംസി ഗ്‌ളോബല്‍ സമ്മേളനം നടക്കുന്നത്. 2002 ല്‍ മൂന്നാം ഗ്‌ളോബല്‍ കോണ്‍ഫ്രന്‍സ് ജര്‍മനിയിലെ ഡിംഗ്ഡണിലാണ് നടന്നത്.
 
ഡബ്‌ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ് ആതിഥേയം നല്‍കുന്ന ഗ്‌ളോബല്‍ മീറ്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കമ്മറ്റികള്‍ രൂപീകരിച്ചു. ഗ്‌ളോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് (ജനറല്‍ കണ്‍വീനര്‍), യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ഗ്രിഗറി മേടയില്‍ (കോ ജനറല്‍ കണ്‍വീനര്‍), പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ (കോ ജനറല്‍ കണ്‍വീനര്‍), യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), ഗ്‌ളോബല്‍ ട്രഷറാര്‍ തോമസ് അറമ്പന്‍കുടി (ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍), പ്രോവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ (മീഡിയ ആന്റ് കമ്യൂണിക്കേന്‍ കണ്‍വീനര്‍), പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി മേഴ്‌സി തടത്തില്‍ (പ്രോഗ്രാം കണ്‍വീനര്‍) തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക കമ്മറ്റിയ്ക്ക് രൂപം നല്‍കിയത്. അധികം വൈകാതെ കൂടുതല്‍ സബ് കമ്മറ്റികള്‍ രൂപീകരിച്ച് കോണ്‍ഫ്രറന്‍സ് കമ്മറ്റി വിപുലപ്പെടുത്തുമെന്നും ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. 
 
52 രാജ്യങ്ങളില്‍ നിന്നും അറുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ഗ്‌ളോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് അറിയിച്ചു. പ്രവാസികളുടെയും പ്രവാസ ജീവിതം കഴിഞ്ഞു നാട്ടില്‍ തിരികെയെത്തിയവരെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, കേരളത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ പുതിയ പ്രോജക്ടുകള്‍ എന്നിവയ്ക്കാണ് കോണ്‍ഫ്രറന്‍സ് മുന്‍തൂക്കം നല്‍കുന്നതെന്നു ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഗ്‌ളോബല്‍ സെക്രട്ടറി ലിജു മാത്യു എന്നിവര്‍ അറിയിച്ചു. 
 
ഗ്‌ളോബല്‍ ഗുഡ്വില്‍ അംബാസഡര്‍ ജോണ്‍ മത്തായി (ഷാര്‍ജ) ഡോ. വിജയ ലക്ഷ്മി (തിരുവനന്തപുരം), ബേബി മാത്യു സോമതീരം, ജോസഫ് കില്ലിയാന്‍ (ജര്‍മനി), ജോളി തടത്തില്‍(ജര്‍മനി), ജോസഫ് സ്‌കറിയ, തോമസ് അറമ്പന്‍കുടി(ജര്‍മനി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നതെന്ന് ഗ്‌ളോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള അറിയിച്ചു.
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh