അതി ശൈത്യത്തില്‍ തണുത്തുറഞ്ഞ മനുഷ്യ മനസുകളെ ഊഷ്മളമാക്കുവാന്‍ വീണ്ടുമൊരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വരവായ്.

കേരള ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന നാലാമത് ഓള്‍  അയര്‍ലണ്ട്  KBC ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്  2018 മാര്‍ച്ച്  24നു കഴിഞ്ഞ മൂന്ന് തവണയും പോലെ പോപ്പിന്റ്ററി സ്‌പോര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്  നടത്തപ്പെടുന്നതാണ്. ഇതര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യത്യസ്ഥമായി  വിജയികള്‍ക്ക് ട്രോഫിയോടൊപ്പം  ക്യാഷ്  അവാര്‍ഡും നല്‍കുന്നു എന്നതാണ് ഓള്‍ അയര്‍ലണ്ട് KBC ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രത്യേകത. ലീഗ്  35, 68, Leisure Players എന്നിങ്ങനെ മുന്ന് കാറ്റഗറികളിലായാണ്   മത്സരങ്ങള്‍  നടത്തപ്പെടുന്നത്. ഓരോ കാറ്റഗറിയിലും ലിമിറ്റഡ്  എന്‍ട്രി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പങ്കെടുക്കുവാന്‍ താത്പര്യപെടുന്നവര്‍ നേരത്തെതന്നെ ബുക്ക് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനുമായി  ഷിജി 087 968 3694, ജോജോ 087631 7219 എന്നിവരെ ബന്ധപെടേണ്ടതാണ്. ഈ ടൂര്‍ണമെന്റിന്  ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ  നിയമ വ്യവസ്ഥാകള്‍ ബാധകമായിരിക്കും.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh