ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രാന്തിയും.സമാനതകള്‍ ഇല്ലാത്ത ദുരന്തം ആയിരുന്നു നമ്മുടെ കൊച്ചു കേരളം അഭിമുഖീരിച്ചത്. കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ ഉള്ള ഭീകരതയോടെ ആണ് ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ നാശം വിതച്ചത്. നിരവധി പേര് മരണപെട്ടു. നിരവധി കുടുംബങ്ങള്‍ അനാഥമായി. നൂറു കണക്കിന് ആളുകള്‍ പരിക്ക് പറ്റി ചികില്‍സയില്‍ ആണ്. അവരില്‍ പലര്‍ക്കും ഇനി പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്. പലരുടെയും വീട് കാട്ടു കൊണ്ട് പോയി. ഉപജീവന മാര്‍ഗം ആയ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ ധാരാളം.

പഠിപ്പു മുടങ്ങിയവര്‍ ആശ്രയം നഷ്ട്ടപെട്ടവര്‍ ധാരാളം. അവരെ സഹായിക്കാന്‍ പറ്റുന്ന രീതിയില്‍ നമുക്കും ഒന്ന് ശ്രമിച്ചാലോ ?പല തുള്ളി പെരുവെള്ളം എന്നല്ലേ ?സഹായിക്കാന്‍ താത്പര്യം ഉള്ളവരില്‍ നിന്നും പണം സമാഹരിച്ചു ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഈ സംഭാവന സമാഹരണം കോ ഓര്‍ഡിനേറ്റു ചെയ്യാന്‍ ആയി Binu 087 670 7857 Raju george (cork)+353 87 944 9893 Manoj d mannath +353 89 951 5795 aneesh jhon (waterford)+353 87 751 1224 എന്നിവരെ ആണ് ചുമത്തപ്പെടിത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh