'സമ്മര്‍ ഓഫ് 17' ഹ്രസ്വചിത്ര പ്രദര്‍ശനം ലൂക്കനില്‍

announcementipathram 5dd33

ടോം തോമസ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന 'സമ്മര്‍ ഓഫ് സെവന്റീന്‍' (Summer of '17) എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രിവ്യൂ സ്ക്രീനിംഗ് 25 നവംബര്‍ ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ഡബ്ലിന്‍ ലൂക്കനിലെ ബാലിയോവന്‍ ലൈന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കേരള ഹൗസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നതാണ്. പ്രീവ്യൂ ഷോവിലെയ്ക്ക് എല്ലാവരെയും ക്ഷണിയ്ക്കുന്നതായി അണിയറക്കാര്‍ അറിയിച്ചു. പ്രവേശനം സൌജന്യം.

അയര്‍ലണ്ടിലെ മലയാളികളെക്കുറിച്ചും ഐറിഷ് സമൂഹവുമായുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചുമാണ് 15 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം സംസാരിക്കുന്നത്. അപരിചിതമായ ഒരു രാജ്യത്ത് ആദ്യമായി എത്തപ്പെടുന്ന ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടിലൂടെയും സങ്കല്പങ്ങളിലൂടെയുമാണ് ഈ അനുഭവങ്ങള്‍ അവതരിപ്പിയ്ക്കപ്പെടുന്നത്. സ്വോര്‍ട്സില്‍ താമസിയ്ക്കുന്ന എബിന്‍ തോമസ്‌, അനൂപ്‌ വര്‍ഗീസ്‌, റെജി വറുഗീസ്, ഷെറിന്‍ വര്‍ഗീസ്‌ എന്നിവരോടൊപ്പം ഐറിഷ് കലാകാരനായ അലന്‍ ഡോയലും ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh