അയർലണ്ടിലെ മലയാളി വിദ്യാർത്ഥികൾക്കായി 'മലയാള' ത്തിന്റെ 'ഞങ്ങളുടെ ശബ്ദം ' സംവാദം ഒരുങ്ങുന്നു

image 00f29

കഴിഞ്ഞ പത്തു വർഷക്കാലമായി അയർലണ്ടിലെ പ്രവാസി മലയാളികൾക്കിടയിൽ സജീവസാനിധ്യമായി പ്രവർത്തിച്ചു വന്ന മലയാളം സംഘടന ,അയർലണ്ടിലെ തന്നെ പ്രവാസി മലയാളി വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നു . ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിൽ ഒരുപാട് സ്വപ്നങ്ങളുമായി നാട്ടിൽ നിന്നും ഇവിടേക്ക് ചേക്കേറുന്ന വിദ്യാർഥിസമൂഹം ഒരു നല്ല ശതമാനം തന്നെ വരും . അങ്ങനെയുള്ള വിദ്യാർത്ഥികൾക്കായി , അവരുടെ ജീവിത രീതികളും , പ്രധാനമായി നേരിടേണ്ടി വരുന്ന കടമ്പകളിലേക്കും ഒരു എത്തിനോട്ടം എന്ന ആശയവുമായി 'ഞങ്ങളുടെ ശബ്ദം ' എന്ന പേരിൽ മലയാളം ഒരു സംവാദം ഒരുക്കുന്നു .അതോടൊപ്പം തന്നെ M4youth (മലയാളം ഫോർ യൂത്ത് ) എന്ന പേരിൽ ഒരു ഹെൽപ്‌ലൈനും സംഘടന ലോഞ്ച് ചെയ്‌യുന്നു .

മലയാളത്തിന്റെ വെബ്‌സൈറ്റിൽ M4youth എന്ന പേരിൽ ഒരു ഫോറം വിദ്യാർത്ഥികൾക്കായി വരുന്ന ആഴ്ചകളിൽ സജീകരിക്കുന്നതായിരിക്കും . YES( യൂത്ത് എംപവർമെൻറ് സെമിനാര്) എന്ന പേരിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി യുവജനങ്ങൾക്കായി സെമിനാറുകൾ സംഘടിപ്പിച്ചുക്കൊണ്ടിരിക്കുന്ന മലയാളം , M4youth എന്ന ഈ പുതിയ നീക്കം അയർലണ്ടിലെ തന്നെ അത്തരത്തിലുള്ള ഒരു പുതിയ സംരംഭവും വരും വർഷങ്ങളിൽ പ്രവാസി വിദ്യാർത്ഥി സമൂഹത്തിന് ഒട്ടേറെ ഉതകുന്നതുമായ ഒരു നീക്കം തന്നെ ആയിരിക്കും എന്ന് സംഘാടകർ അഭിപ്രായപ്പെടുന്നു .

'ഞങ്ങളുടെ ശബ്‍ദം ' ചർച്ചയും M4youth ലോഞ്ചിങ്ങും ഓഗസ്റ്റ് മാസം 27 ആം തീയതി ഞായറാഴ്ച വയ്ക്കുന്നേരം 4 മണിക്ക് ഡബ്ലിൻ കേബിൾ സ്‌ട്രീറ്റിലുള്ള മക്കാട്ടി അവന്യൂ ഹാളിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും .

കൂടുതൽ വിവരങ്ങൾക്ക് :

പ്രദീപ് ചന്ദ്രൻ 0871390007,
അലക്സ് ജേക്കബ് 0871237342,
കിരൺ ബാബു 0872160733,
വിനു നാരായണൻ 0894691279

 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh