United Nurses Association-ന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ടോണ്ടൻ

tottan c27a4

യു കെയിൽ നിന്നും നേഴ്സ്സ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടൻ സമൂഹം മുൻപോട്ടു. യു കെ യിലെ ചരിത്ര പ്രാധാന്യ പ്രദേശം ആയ ടോണ്ടനിൽ വസിക്കുന്ന മലയാളികളാണ് നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്

യു കെയിൽ സോമേർ സെറ്റ് കൗണ്ടിയിലുള്ള ടോണ്ടൻ മലയാളി സമൂഹത്തിനു രാഷ്ട്രീയ സമരപോരാട്ടങ്ങളുടെയോ, മതത്തിന്റെ വേലിക്കെട്ടിന്റെയോ കഥകളൊന്നും ഇവിടെ പറയാനില്ല . പക്ഷെ അന്ധത അഭിനയിക്കുന്ന അധികാരവർഗ്ഗത്തിന്റെ ചൂഷണത്തിന് നേരെ കണ്ണടക്കുവാനും, നിലനില്പിനുവേണ്ടി , മിനിമം വേതനത്തിനായ് ഒരുപറ്റം കാവൽമാലാഖാമാർ അവരുടെ വർഗത്തിനായ് നടത്തുന്ന അവകാശ പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാതെ മൗനം പാലിച്ചു മുന്നോട്ടു പോകുവാനോ ശീലിച്ചിട്ടില്ല എന്നതാണ് പറയാനുള്ളത് .അതുതന്നെയാണ് ടോണ്ടൻ സമൂഹത്തെ യു കെയിൽ വേറിട്ട് നിർത്തുന്നതും

കേരളത്തിൽ ആതുരസേവനത്തിന്റെ കാവല്ഭടന്മാരായ UNA ( United Nurses Association )നഴ്സിംഗ് സമൂഹത്തിനുവേണ്ടി നടത്തുന്ന നേരിന്റെ സമരം കത്തിപ്പടരുമ്പോൾ , നഴ്സുമാർക്കു വലിയ അംഗീകാരവും ശമ്പളവും ലഭിക്കുന്ന യുകെയിൽ ഇത്തരം ആശയപോരാട്ടങ്ങളുടെ പ്രസക്‌തി എന്താണെന്നു ചിന്തിച്ചേക്കാം. ഇന്നലെകളുടെ യാതനകൾ താണ്ടി ഒരുപാടുമുന്നോട്ടുപോയെങ്കിലും ,വന്നവഴി മറക്കുവാനോ,തന്റെ സഹജീവികൾ ,പിറന്നമണ്ണിൽ നേരിടുന്ന അവഗണന ഇപ്പോൾ നമ്മുടെ പ്രശ്നമല്ല എന്നുകരുതി സ്വാര്ഥതയോടെ മുന്നോട്ടുപോകുവാൻ ടോണ്ടൻ മലയാളി സമൂഹത്തിനു കഴിയില്ല എന്നതാണ് ഈ കൂട്ടായ്മ ഉയർത്തുന്ന ആശയത്തിന്റെ ഇന്നത്തെ പ്രസക്തി.

കേരളത്തിലെ അധികാര വടംവലികളും, മതവും, സാമൂഹിക സംവിധാനവുമെല്ലാം നമുക്ക് മാറ്റിവെക്കാം. നഴ്സിംഗ് സമൂഹത്തിന്റെ കലാകാലങ്ങളായിട്ടുള്ള അവരുടെ രോധനം കേൾക്കാനോ, അവരുടെ കണ്ണീരൊപ്പാനോ ശ്രമിക്കാതെ, അവർക്കുനേരെ മുഖം തിരിച്ചുകൊണ്ടുള്ള ഈ പ്രവണത ഇനി നീതികരിക്കാവുന്നതല്ല. ഈ സമരപോരാട്ടങ്ങളെ അടിച്ചമർത്താനുള്ള കരുത്തു ഇക്കാലമത്രയും അധികാരരാഷ്ട്രീയ സംവിധാനത്തിനുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. എന്നാൽ നവസമൂഹമാധ്യമങ്ങളുടെ ഇക്കാലത്തു കാര്യങ്ങൾ മാറിമറയുകയാണ്. നീതിക്കുവേണ്ടി , നിലനില്പിനുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ മാനവികതയുടെ ഈ കാറ്റിനെ ഒരു കൊടുംകാറ്റാക്കിമാറ്റുവാൻ സാധിക്കും എന്നാരും വിസ്മരിച്ചു കൂടാ .ടോണ്ടൻ സമൂഹം യു കെയിൽ അതിനുള്ള ചെറിയ തുടക്കം മാത്രം. വേണ്ടി വന്നാൽ നാട്ടിൽ പോയി സമരത്തിൽ ഒരു കൈ താങ്ങു നൽകാനും തയ്യാറെടുപ്പിനൊരുങ്ങുകയാണ് ടോണ്ടൻ മലയാളികൾ

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh