എസ് എം എയുടെ ചരിത്രത്തിലേക്കു എസ് എം എയുടെ പടക്കുതിരകൾ വഴി വീണ്ടും ഒരു പൊൻതൂവൽ കൂടി.

FullSizeRender 12b25

കഴിഞ്ഞ ദിവസം ബിർമിംഗ്ഹാമിലെ വിൻഡ്‌ലി ലിഷർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന നൂറിൽപരം അസോസിയേഷനുകൾ അംഗങ്ങളായിട്ടുള്ള യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ മറ്റു പ്രമുഖ അസ്സോസിയേഷനുകളെയും പിൻതള്ളിക്കണ്ടാണ് എന്നും യൂകെയിലെ മറ്റുഅസ്സോസിയേഷനുകൾക്കു മാതൃക ആയിട്ടുള്ള സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസ്സോസിയേഷന്റ കരുത്തുറ്റ പടക്കുതിരകൾ മൂന്നു വ്യക്തിഗത ചാംപ്യൻഷിപ്പോടെ നാഷണൽ ചാംപ്യൻഷിപ് പട്ടം കരസ്ഥാമാക്കിയത്.

റയാൻ ജോബി , അനീഷ വിനു, ഷാരോൺ ടെറൻസ് എന്നിവരാണ് വ്യക്തിഗത ചാംപ്യൻഷിപ് സ്വന്തമാക്കിയത്. ആഞ്ചലീന സിബി, സിയന്ന സോണി, നികിത സിബി, നോയൽ സിബി, അസോസിയേഷൻ പ്രസിഡന്റ് വിനു ഹോർമിസ് എന്നിവരാണ് വിവിധ മത്സരങ്ങളിൽ പ്രധാനമായും വിജയികളായതു. മത്സരങ്ങളിൽ പങ്കടുക്കുകയും, വിജയിക്കുകയും ചെയ്‌തവരോടുള്ള നന്ദി ഈയവസരത്തിൽ എസ് എം എ പ്രസിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ് എന്നിവർ അറിയിച്ചു.
IMG 1737 9ed1dIMG 1738 615f0
 

P r o: abin baby

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh