ലണ്ടൻ മലയാള സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യമത്സരം; രചനകൾ ക്ഷണിക്കുന്നു.

lsv malsaram 7ce07

യുകെയിലെ എഴുത്തുകാർക്കായി ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന മൂന്നാമത് സാഹിത്യ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. രചനകൾ മുൻപ് പ്രസിദ്ധികരിക്കാത്തവയും മൗലികവും ആയിരിക്കണം.കഥ, കവിത എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം.

നല്ല കൈക്ഷരത്തിലോ ടൈപ്പ് ചെയ്തോ ആയ രചനകൾ സ്കാൻ ചെയ്തു ഇമെയിൽ ചെയ്യുക. രചയിതാക്കളുടെ പേരും വിലാസവും ബന്ധപ്പെടേണ്ട വിവരങ്ങളും പ്രത്യേക പേപ്പറിൽ എഴുതി സ്കാൻ ചെയ്തു രചനയോടൊപ്പം അയക്കുക.കവിതകൾ 40 വരിയിലും കഥകൾ 4 പേജിലും കൂടുവാൻ പാടില്ല. രചനകൾ 2017 ജൂലൈ 31ന് മുൻപായി ലഭിച്ചിരിക്കണം.

പ്രമുഖരായ മലയാള സാഹിത്യകാരന്മാർ അടങ്ങിയ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രത്യേക സമ്മേളനത്തിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും. സമ്മാനാർഹമായ രചനകളോടൊപ്പം ഉന്നത നിലവാരം പുലർത്തുന്ന രചനകളും ചേർത്ത് ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്‌തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷൻസ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

രചനകൾ അയക്കേണ്ട ഇമെയിൽ : ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം .
കൂടുതൽ വിവരങ്ങൾക്ക് 07852437505 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh