അഭിവന്ദ്യ കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും വി.കുർബ്ബാനയും ജൂൺ 15ന്

notice 2f46b

ലണ്ടൻ:- മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും പിതാവുമായ അത്യുന്നത കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയ്ക്ക് ലണ്ടനിൽ സ്വീകരണം നല്കുന്നു. ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സ്വീകരണവും തുടർന്ന് വി.കുർബ്ബാനയും ക്രമീകരിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയ്ക്ക് ലഭ്യമായ സെൻറ്. ആൻസ് ദേവാലയത്തിലാണ് സ്വീകരണവും വി.കുർബാനയും നടത്തപ്പെടുക .

മലങ്കര കത്തോലിക്കാ സഭയ്ക്ക് ഇംഗ്ലണ്ടിൽ ലഭ്യമായ ദേവാലയത്തിൽ സഭാ തലവൻ നടത്തുന്ന പ്രഥമ സന്ദർശനമാണിത്. സ്വീകരണത്തിന് ശേഷം അർപ്പിക്കപ്പെടുന്ന വി.കുർബാനയ്ക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.തോമസ് പറയടി, മലങ്കര സഭാ കോഡിനേറ്റർ റവ.ഫാ.തോമസ് മടുക്കംമൂട്ടിൽ, റവ.ഫാ.ജോൺസൺ, റവ.ഫാ ജോസ് അന്തിയാകുളം, റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ എന്നിവർ സഹകാർമ്മിക രാകും.

ലണ്ടനിലേയും മറ്റ് സമീപ പ്രദേശങ്ങളിലേയും മലങ്കര സഭാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്ന് വരുന്നു. ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ കർദ്ദിനാൾ ക്ലിമീസ് കത്താലിക്കാ ബാവ ജൂൺ 17, 18 തീയതികളിൽ ലിവർപൂളിൽ ക്രമീകരിച്ചിരിക്കുന്ന നാഷണൽ കൺവെഷനിൽ സംബന്ധിക്കുന്നതിന് വേണ്ടിയാണ് ലണ്ടൻ സന്ദർശനം നടത്തുന്നത്.

കാതോലിക്കാ ബാവയ്ക്ക് നല്‌കുന്ന സ്വീകരണത്തിലേക്കും തുടർന്ന് അർപ്പിയ്ക്കപ്പെടുന്ന വി.കുർബ്ബാനയിലേയ്ക്കും ഏവരേയും ക്ഷണിച്ച് കൊള്ളുന്നു

ദേവാലയത്തിന്റെ വിലാസം:-
ST. ANNE ' S CHURCH,
MAR IVANIOUS CENTRE,
DAGENHAM, RM9 4 SU.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh