കേംബ്രിഡ്ജ് കേരളാ കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അഡ്വ.ജോസഫ് ചാക്കോ പ്രസിഡൻറ്, വിവിൻ സേവ്യർ സെക്രട്ടറി.

13164279 625960627557909 4160928205656272139 n 520ceയുകെയിലെ മുൻനിര അസോസിയേഷനുകളിലൊന്നായ കേംബ്രിഡ്ജ് കേരളാ കൾച്ചറൽ അസോസിയേഷന്റെ 2017-2018 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കേംബ്രിഡ്ജ് ക്യൂൻ ഏഡിത്ത് സ്കൂളിൽ വച്ച് നടന്ന അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
 
പ്രസിഡന്റായി അഡ്വ.ജോസഫ് ചാക്കോയും സെക്രട്ടറിയായി വിവിൻ സേവ്യറിനെയും ട്രഷററായി ഷിബി സിറിയക് വൈസ് പ്രസിഡന്റായി ബിജിലി ജോയി ജോയിന്റ് സെക്രട്ടറിയായി റാണി കുര്യൻ എന്നിവരെ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി അനൂപ് ജസ്റ്റിൻ, അനിൽ ജോസഫ്, ജോയ് വള്ളവൻകോട്ട്, ജോസഫ് ചെറിയാൻ, സന്തോഷ് മാത്യു, സനൽകുമാർ, ടിറ്റി കുര്യാക്കോസ്, വിൻസന്റ് കുര്യൻ എന്നിവരേയും തിരഞ്ഞെടുത്തു.

ഗാനമേളയും വിഭവസമൃദ്ധമായ ഈസ്റ്റർ സദ്യയുമൊക്കെയായി സി. കെ. സി. എ യുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു പരിപാടികൾ കേംബ്രിഡ്‌ജ് മലയാളികൾ ആഘോഷമാക്കി.

പരിപാടികൾക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അനൂപ് ജസ്റ്റിൻ, ടിറ്റി കുര്യാക്കോസ്, ബിജിലി ജോയി, റാണി കുര്യൻ എന്നിവർ നേതൃത്വം നൽകി. പുതിയ ഭരണസമിതിക്ക് എല്ലാ അംഗങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് പ്രസിഡന്റ് ജോസഫ് ചാക്കോയും സെക്രട്ടറി വിപിൻ സേവ്യറും അഭ്യർത്ഥിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh