pravasi-lead

ഡബ്ലിനിൽ ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

ഡബ്ലിനിൽ ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

കേരളത്തിലെ തൃശൂർ പട്ടണത്തിലെ പുരാതന റോമൻ കത്തോലിക്കാ സഭാംഗമായ , ഇപ്പോൾ ഡബ്ലിനിൽ ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു. Pharm -D ഡോക്ടറും , Trinity College Dublin -നിൽ നിന്നും Ms. Neuro Science -ൽ ബിരുദാനന്തര ബിരുദവും , തുടർന്ന് Ph.D -ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവാവ്, താൽകാലികമായി Bank of America Merrill Lynch -ൽ Data Analyst -ആയി ജോലിയും ചെയ്യുന്നു. താല്പര്യമുള്ളവർ... Read more

pravasi-row-1

അയർലണ്ടിൽ നിന്നും കുടിയേറിയ ഓസ്‌ട്രേലിയൻ മലയാളി ബിനോയ് മേക്കാട്ട് അന്തരിച്ചു

അയർലണ്ടിൽ നിന്നും കുടിയേറിയ ഓസ്‌ട്രേലിയൻ മലയാളി ബിനോയ് മേക്കാട്ട് അന്തരിച്ചു

കാൻബെറാ: ഓസ്‌ട്രേലിയയിലെ കാൻബെറയിൽ താമസിച്ചിരുന്ന ബിനോയ് മേക്കാട്ട് ഇന്ന് രാവിലെ അന്തരിച്ചു. കാൻസർ ബാധിതനായിരുന്നു. അയർലണ്ടിലെ Athay-ഇത് നിന്നുമാണ് അദ്ദേഹം... Read more

ലീമെറിക്കിലെ മലയാളീ വീടുകളിൽ മോഷണ പരമ്പര; ജാഗ്രത

ലീമെറിക്കിലെ മലയാളീ വീടുകളിൽ മോഷണ പരമ്പര; ജാഗ്രത

ലിമെറിക്ക്: ലീമെറിക്കിലെ മലയാളീ വീടുകളിൽ മോഷണം തുടർകഥയാവുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറിലധികം വീടുകളിലാണ് മോഷണം നടന്നത്. രാവിലെയും വൈകുന്നേരവും... Read more

അയർലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ 'ജിംഗിൾ  ബെൽസ് 2018'

അയർലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ 'ജിംഗിൾ ബെൽസ് 2018'

കഴിഞ്ഞ ഒരു വർഷകാലം അയർലണ്ട് മലയാളികളുടെ ഇടയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഗോൾഡൻ ബെൽസ് മ്യൂസിക്ക് ആൻഡ് ഇവന്റസ്‌ ഡബ്ളിൻ... Read more

pravasi-row-2

ആ മോഹ സംഗീതം പെയ്തിറങ്ങി... നന്ദി നന്ദി ഒരായിരം നന്ദി

ആ മോഹ സംഗീതം പെയ്തിറങ്ങി... നന്ദി നന്ദി ഒരായിരം നന്ദി

ഡബ്ലിനിലെ സൈന്റോളജി കമ്യൂണിറ്റി സെന്ററിന്റെ വിശാലമായ അരങ്ങ്. ഏറ്റവും പ്രിയപ്പെട്ട ഗായക വരുന്നതും, ആ മതിവരാ സംഗീതത്തെ അടുത്തിരുന്നു കേൾക്കാനും... Read more

വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു

വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു

അയർലണ്ടിലെ കലാപ്രേമികളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഇനി മൂന്നു ദിനങ്ങൾ മാത്രം . കേരള ജനതയുടെ സ്വകാര്യ അഹങ്കാരം , മലയാളത്തിന്റെ സ്വന്തം... Read more

നവോദയ ബ്രിസ്ബന്‍ അഭിമന്യു ലൈബ്രറിക്കായി 300 പുസ്തകങ്ങള്‍ നല്‍കും

നവോദയ ബ്രിസ്ബന്‍ അഭിമന്യു ലൈബ്രറിക്കായി 300 പുസ്തകങ്ങള്‍ നല്‍കും

  ബ്രിസ്ബന്‍: അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം കേരളത്തില്‍ തുടങ്ങുന്ന ലൈബ്രറിക്കായി നവോദയ ഓസ്‌ട്രേലിയയുടെ ക്യൂന്‍സ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബന്‍ ഓസ്‌ടേലിയയില്‍... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-pravasi