അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ല; ദിലീപിനെ തിരിച്ചെടുക്കണെമെന്ന് താരങ്ങള്‍

 
മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ല എന്ന് താരങ്ങള്‍ യോഗത്തില്‍ പറഞ്ഞു. വിശദീകരണം തേടാതെയാണ് ദിലീപിനെ പുറത്താക്കിയതെന്നും ഭാരവാഹികള്‍ അറിയിച്ചു . ഇക്കാര്യത്തില്‍ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യം കൊണ്ടാണെന്ന് താരങ്ങള്‍ വ്യക്തമാക്കി. അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അടുത്ത എക്‌സിക്കൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് ധാരണ.
 
ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായാണ് ജനറല്‍ ബോഡിയില്‍ ഇന്ന് അവതരിപ്പിച്ചത്. എന്നാല്‍ നടി ഊര്‍മിള ഉണ്ണി ഈ ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തുകയായിരുന്നു. ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മറുപടിയായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
 
അതേസമയം, അമ്മ സംഘടനയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ ചുമതലയേറ്റു.
 
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh