ഉരുണ്ട് കളിച്ച് ദിലീപ്; അറസ്റ്റ് ഉടനെന്നും സൂചന

dileep 25634

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ഉരുണ്ട് കളിക്കുന്ന കാഴ്ചയാണ് രണ്ട് ദിവസമായി കാണുന്നത്. ഇന്ന് രാവിലെ വന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ ഉരുണ്ടുകളി വർദ്ധിച്ചു. ഇന്നുണ്ടായ വെളിപ്പെടുത്തൽ പോലീസ് മുക്കിയില്ലെങ്കിൽ, സുനി ആ മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കിൽ നടൻ ദിലീപ് അറസ്റ്റിലാകും. എപ്പോഴാണ് അറസ്റ്റിലാകുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്തായാലു ഉടൻ അറസ്റ്റിലാകും എന്നാണ് ലഭിക്കുന്ന സൂചന. നടി ആക്രമിക്കപ്പെടുമെന്ന് നടൻ ദിലീപിന് നേരത്തെ അറിയാമായിരുന്നു. ഇതാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. സുനിൽകുമാറെന്ന പൾസർ സുനിയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് സുനിൽകുമാർ പോലീസിന് മൊഴി നൽകി എന്നാണ് വിവരം. സുനിയുടെ പുതിയ മൊഴിയുടെ സത്യാവസ്ഥയും ഗൂഢാലോചനയും പോലീസ് പരിശോധിക്കുകയാണ്. 
 
പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ച് പോലീസ് അന്വേഷിക്കുകയാണ്. ദിലീപിന്റെ മൊഴി രേഖപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഈ മാസം 29ന് ദിലീപിന്റെയും നാദിർഷായുടെയും മൊഴി രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.   
 
എന്നാൽ പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തലോടെ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നാണ് സൂചന. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ആവശ്യം നിരാകരിച്ച ഡിജിപി സെൻകുമാറാണ് പുതിയ സംഭവ വികാസങ്ങൾക്ക് പിന്നിൽ എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. സുനിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ദിലീപും രംഗത്തെത്തി. ദിലീപിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചാൽ തന്നെ നടത്തുന്ന ഉരുണ്ടുകളി വ്യക്തമാകും. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ: 
 
സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാൻ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു,അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh