ആമയും മുയലും: പ്രിയദര്‍ശന്‍ ചിത്രത്തിന് പേരിട്ടു

ആമയും മുയലും: പ്രിയദര്‍ശന്‍ ചിത്രത്തിന് പേരിട്ടു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആമയും മുയലും എന്ന് പേരിട്ടു. ജയസൂര്യ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ അവതരിപ്പിക്കുന്ന മൂവര്‍സംഘത്തിന്റെ കഥയാണ് ഈ കോമഡി ത്രില്ലറിലൂടെ പ്രിയദര്‍ശന്‍ പറയുന്നത്. മുംബൈ മോഡലായ പിയയാണ് ചിത്രത്തില്‍ ജയസൂര്യയുടെ ജോഡി.

കാരൈക്കുടിയില്‍ സപ്തംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. ദിവാകറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായാണ് ചിത്രം നിശ്ചയിച്ചിരിക്കുന്നത്. ഫുള്‍ ഹൗസ് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍ ജൈസണ്‍ പുളിക്കൂട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.ജി ശ്രീകുമാറാണ് സംഗീതം ഒരുക്കുന്നത്.

ഉറ്റ സുഹൃത്ത് മോഹന്‍ലാലില്ലാതെ ഏറെക്കാലത്തിന് ശേഷം പ്രിയന്‍ ഒരുക്കുന്ന ചിത്രമാണിത്. മണിയന്‍പിള്ള രാജു, ഹരീശ്രീ അശോകന്‍, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh