ഇതാണ് ആ തറ

എനിക്കൊരു വാക്കു തരൂ, ഈ തറയെ വിശേഷിപ്പിക്കാന്‍.. കൂതറ, ആ പേര് അവര്‍ ഇട്ടുപോയി. എത്ര അര്‍ഥവത്തായ പേര്. അടുത്തകാലത്ത് ഒരുസിനിമയ്ക്കും ഇത്രമേല്‍ അനുയോജ്യമായ ഒരു പേര് ആരും നല്‍കിക്കാണില്ല. ശരിക്കും എന്താണീ കൂതറ? കൂതറ എന്ന വാക്കിന്റെ ബ്രാന്‍ഡ് അംബാസിഡറായ സുരാജ് വെഞ്ഞാറമ്മൂടിനോടുതന്നെ ചോദിക്കണമായിരിക്കും. തറയിലും തറയായ ഒരു തറ ആയിരിക്കും. എന്തായാലും 'സെക്കന്‍ഡ് ഷോ' എന്ന സിനിമയുമായി അവതരിച്ച ശ്രീനാഥ് രാജേന്ദ്രന്‍ സ്വന്തം സിനിമയെ അങ്ങനെതന്നെ വിശേഷിപ്പിച്ചതുകൊണ്ട് നമ്മളായിട്ട് ഇനി തിരുത്താന്‍ നില്‍ക്കണ്ട. കുബ്രിന്‍(ഭരത്) തരുണ്‍(ടൊവിനോ തോമസ്) റാം(സണ്ണി വെയ്ന്‍) എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ഒരുമിച്ചതു കൊണ്ടുവന്ന പേരാണത്രേ കൂതറ. കുബ്രിന്‍ എന്ന പേരൊക്കെ കഷ്ടപ്പെട്ടു കണ്ടുപിടിച്ച് എന്തിനു സമയം കളഞ്ഞു.

പടം കണ്ടുകഴിഞ്ഞു നാട്ടുകാരു പറയുമായിരുന്നല്ലോ, ഇതു തന്നെയാണ് ആ തറയെന്ന്. ഓ, അതു വിട്ടു, സിനിമയുടെ കഥ നമ്മോടു പറയുന്ന ഒരു പട്ടിയുടെ പേരും കൂതറയെന്നാണ്. ഈ കഥപറഞ്ഞ പട്ടിക്ക് അതുതന്നെ വേണം. കാര്യം ഒരു ന്യൂജനറേഷന്‍ ആര്‍ട്ട് പടമാണെങ്കിലും ദുല്‍ക്കര്‍ സല്‍മാന്റെ അരങ്ങേറ്റപടമായ 'സെക്കന്‍ഡ് ഷോ' 'ഭയങ്കര' സിനിമയാണെന്നാണ് അതുമായി ബന്ധപ്പെട്ട പലരും വാഴ്ത്തിപ്പാടിയിരുന്നത്. എന്തിന്,അനുരാഗ് കാശ്യപിന്റെ ബോളിവുഡ് മോഡേണ്‍ കള്‍ട്ട് 'ഗ്യാംഗ്‌സ് ഓഫ് വസേപ്പുറി'ന്റെ മലയാളം പതിപ്പാണെന്നു വരെ ചിലര്‍ വിശേഷിപ്പിച്ചുകളഞ്ഞു ആ കൂതറപ്പടത്തെ. കശ്യപ് കേട്ടുകാണില്ല, കേട്ടിരുന്നെങ്കില്‍ ഒന്നുകില്‍ സിനിമാപിടുത്തം നിര്‍ത്തുകയോ അല്ലെങ്കില്‍ സെക്കന്‍ഡ് ഷോ കളിച്ച തിയറ്ററിനു മുന്നില്‍വന്നു തൂങ്ങിച്ചാകുകയോ ചെയ്‌തേനെ. ആ തറയെ വാഴ്ത്തിപ്പാടിയവര്‍ക്കായി ഈ തറ ഡെഡിക്കേറ്റ് ചെയ്യുന്നു. സെക്കന്‍ഡ് ഷോയുടെ അതേടീമാണ് കൂതറയ്ക്കു പിന്നിലും. സംവിധാനം-ശ്രീനാഥ് രാജേന്ദ്രന്‍, രചന-വിന്നി വിശ്വ ലാല്‍. സെക്കന്‍ഡ് ഷോ പണിയൊന്നുമില്ലാത്തവന്‍ കഞ്ചാവുകച്ചവടം ചെയ്തു പണക്കാരനാകുന്നതാണു കഥയെങ്കില്‍ കൂതറ എന്‍ജിനീയറിംഗ് പഠിക്കുന്ന പിള്ളേര് എങ്ങനെ തല്ലിപ്പൊളികളാകുന്നു എന്നതാണ്.ഇതാണ് ആ തറ

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh