ഫഹദും ലാലും മികച്ച നടന്മാർ,​ ആൻ നടി,​ സി.ആർ നന്പർ 89 മികച്ച സിനിമ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സിനിമയായി സുദേവൻ സംവിധാനം ചെയ്ത ക്രൈം നന്പർ 89 എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പേരറിയാത്തവർ എന്ന സിനിമയ്ക്ക് ഒരവാർഡും ലഭിച്ചതുമില്ല. 

ന്യൂജനറേഷൻ നടൻ ഫഹദ് ഫാസിലും മുതിർന്ന നടൻ ലാലും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിനാണ് ഫഹദിന് അവാർഡ്. ഈ ചിത്രത്തിലെ അഭിനയത്തിന് ആൻ അഗസ്റ്റിൻ മികച്ച നടിയായും ചിത്രം ഒരുക്കിയ ശ്യാമപ്രസാദ് മികച്ച സംവിധായകനുമായി. അയാൾ,​ സക്കറിയായുടെ ഗർഭിണികൾ എന്നീ സിനിമകളിലെ അഭിനയമാണ് ലാലിനെ അവാർഡിന് അർഹനാക്കിയത്.

സുരാജ് വെഞ്ഞാറമൂടിന് മികച്ച ഹാസ്യനടനുള്ള അവാർഡാണ് ലഭിച്ചത്. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന സിനിമയിലെ അഭിനയത്തിനാണിത്.

മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമ.  


മറ്റ് അവാർഡുകൾ
നവാഗത സംവിധായകന്‍: കെ.ആര്‍. മനോജ്‌ (കന്യക ടാക്കീസ്‌), 
സഹനടി: ലെന (ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റ്‌). 
സഹനടന്‍: അശേക്‌ കുമാര്‍ (ക്രൈം നമ്പര്‍ 89), 
ബാലനടൻ: സനൂപ്‌ സന്തോഷ്‌ (ഫിലിപ്പ്‌സ്‌ ആന്‍ഡ്‌ മങ്കിപ്പെന്‍), 
ബാലനടി: ബേബി അനിക (അഞ്ചു സുന്ദരികള്‍)
മികച്ച കുട്ടികളുടെ ചിത്രം: ഫിലിപ്പ്‌സ്‌ ആന്‍ഡ്‌ മങ്കിപ്പെന്‍,​ ഇതിന്റെ സംവിധായകരായ റോജിന്‍ തോമസിനും ഷാനില്‍ മുഹമ്മിദിനും പ്രത്യേക പുരസ്‌കാരമുണ്ട്‌. 
പിന്നണി ഗായകന്‍: കാര്‍ത്തിക്‌ (ജന്മാന്തരങ്ങളില്‍...,​ചിത്രം: ഒറീസ)
ഗായിക: വൈക്കം വിജയലക്ഷ്‌മി (ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ..,​ചിത്രം: നടന്‍)
കഥാകൃത്ത്‌: അനീഷ്‌ അന്‍വര്‍ (സക്കറിയയുടെ ഗര്‍ഭിണികള്‍),
തിരക്കഥാകൃത്ത്‌: ബോബി, സഞ്ജയ്‌( മുംബയ് പൊലീസ്‌), 
ഗാനരചയിതാവിനുള്ള പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു, പ്രഭാവര്‍മ, മധു വാസുദേവ്‌.   
സംഗീതസംവിധായകന്‍: ഔസേപ്പച്ചന്‍ (ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ)​
പശ്ചാത്തല സംഗീതം : ബിജിപാല്‍
ഛായാഗ്രഹണം: സുദീപ്‌ വാസുദേവന്‍
ചിത്രസംയോജനം: കെ. രാജഗോപാല്‍ (ഒരു ഇന്ത്യന്‍ പ്രണയകഥ)
കലാസംവിധാനം: എം. ബാവ (ആമേന്‍)
മേക്കപ്പ്‌മാന്‍: പട്ടണം റഷീദ്‌
വസ്‌ത്രാലങ്കാരം: സിജി തോമസ്‌
ഡബ്ബിംഗ്‌: പുരുഷവിഭാഗം– അമ്പൂട്ടി, വനിതവിഭാഗം – ശ്രീജ രവി
നൃത്തസംവിധാനം: കുമാര്‍ ശാന്തി
ശബ്‌ദലേഖനം: ഹരികുമാര്‍

സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ സംവിധാനത്തിന്‌ അനീഷ്‌ അന്‍വറിന്‌ പ്രത്യേകജൂറി പുരസ്‌കാരം ലഭിച്ചു. 

മറ്റു ജൂറി പരാമര്‍ശങ്ങള്‍: ആലാപനം: മൃദുല വാര്യര്‍ (കളിമണ്ണ്‌), സംവിധാനം: സുരഷ്‌ ഉണ്ണിത്താന്‍, അഭിനയം: സനൂഷ സന്തോഷ്‌ (സക്കറിയയുടെ ഗര്‍ഭിണികള്‍), സംഗീത സംവിധായകന്‍: അഫ്‌സല്‍ യൂസഫ്‌ (ചിത്രം: ഇമ്മാനുവേല്‍, ഗോഡ്‌ ഫോര്‍ സെയില്‍)
അഭിനയം: കലാഭവന്‍ ഷാജോണ്‍ (ദൃശ്യം)

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh