മികച്ച നടനുള്ള ദേശീയ അവാർഡ് പട്ടികയിൽ സുരാജ് വെഞ്ഞാറമ്മൂടും

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള ദേശീയ അവാർഡ് പട്ടികയിൽ മലയാള നടൻ സുരാജ് വെ‍ഞ്ഞാറമ്മൂടും ഇടംപിടിച്ചു. ഹിന്ദി നടൻ രാജ്കുമാര്‍ യാദവിനൊപ്പമാണ് സുരാജിനെയും പരിഗണിക്കുന്നത്. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരാജിനെ പട്ടികയിൽ ഇടംപിടിപ്പിച്ചത്.  

മികച്ച പ്രാദേശിക ചിത്രത്തിനുള്ള അന്തിമ പട്ടികയിൽ മൂന്നു മലയാള ചിത്രങ്ങൾ സ്ഥാനം നേടി.  പേരറിയാത്തവര്‍, ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്വപാനം, യുവനടൻ ഫഹദ് ഫാസിൽ അഭിനയിച്ച നോര്‍ത്ത് 24 കാതം എന്നീ സിനിമകളാണവ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh