കൊച്ചടൈയാൻ വരുന്നു

ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്താൻ സ്‌റ്റൈൽ മന്നൻ രജനീ കാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കൊച്ചടൈയാൻ ഏപ്രിൽ 11ന് റിലീസ് ചെയ്യും. നിരവധി കൗതുകങ്ങൾ ഉള്ളിലൊളിപ്പിച്ചെത്തുന്ന കൊച്ചടൈയാൻ സംവിധാനം ചെയ്യുന്നത് രജനീകാന്തിന്റെ മകൾ സൗന്ദര്യയാണ്. അനിമേഷന്റെയും വിഷ്വൽ എഫക്ടിസിന്റെയും അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുകത്തായാണ് കൊച്ചടൈയാന്റെ വരവ്. 

ഇന്ത്യയിലെ ആദ്യ ഫോട്ടോ റിയലസ്റ്റിക് പെർഫോമൻസ് ചിത്രം എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്. അവതാർ പോലുള്ള ബോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച പെർഫോമൻസ് ക്യാപ്ച്വർ എന്ന സാങ്കേതികയാണ് കൊച്ചടൈയാനിൽ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല അരങ്ങിലും അണിയറയിലുമെല്ലാം പ്രഗല്ഭരെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

പ്രശസ്ത സംവിധായകൻ കെ.എസ്. രവികുമാറാണ് കൊച്ചടൈയാനുവേണ്ടി കഥതിരക്കഥസംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. സംഗീത പകരുന്നത് സാക്ഷാൽ എ.ആർ. റഹ്മാൻ. രജനീകാന്ത് റഹ്മാന്റെ സംഗീതത്തിൽ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റസൂൽ പൂക്കിട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. 

കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് പലകാരണങ്ങളാൽ വൈകുകയായിരുന്നു, 100 കോടി ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ബോളിവുഡ് താരം ദീപികാ പദുക്കോണാണ് നായിക. ബോളിവുഡിൽ ഒന്നാം നമ്പർ നായികാ പദവിക്കായി മത്‌സരിക്കുന്ന ദീപികയുടെ കരിയറിലെ ശക്തമായ ചുവടുവയ്പ്പായിരിക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്. ഐശ്വര്യാ റായി മുതൽ നിരവധി പേരെ നായികാ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ശരത് കുമാർ, ശോഭന, ജാക്കി ഷെറോഫ്, നാസർ തുടങ്ങി പ്രശസ്ത താരങ്ങളും ചിത്രത്തിലുണ്ട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh