പോത്തേട്ടൻസ് ബ്രില്യൻസ്; തൊണ്ടിമുതലിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

thondimuthalum dhriksakshiyum dd93cനവമാധ്യമങ്ങളിൽ എല്ലാവരും ഇപ്പോൾ പോത്തേട്ടൻസ് ബ്രില്യൻസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നുവെച്ചാൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ ഷോട്ടുകളെക്കുറിച്ചും മേക്കിങ്ങിലെ പ്രത്യേകത കൊണ്ടുമാണ് പോത്തേട്ടൻസ് ബ്രില്യൻസ് എന്ന പേരിട്ട് വിളിക്കുന്നത്. നവമാധ്യമങ്ങളാണ് ദിലീഷ് പോത്തന്റെ ബുദ്ധിശേഷിയെ പോത്തേട്ടൻസ് ബ്രില്യൻസ് എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങിയത്. ആദ്യചിത്രത്തിൽ തന്നെ പോത്തേട്ടൻസ് ബ്രില്യൻസ് തുടങ്ങിയിരുന്നു. രണ്ടാമത്തെ...

ഉരുണ്ട് കളിച്ച് ദിലീപ്; അറസ്റ്റ് ഉടനെന്നും സൂചന

dileep 25634നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ഉരുണ്ട് കളിക്കുന്ന കാഴ്ചയാണ് രണ്ട് ദിവസമായി കാണുന്നത്. ഇന്ന് രാവിലെ വന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ ഉരുണ്ടുകളി വർദ്ധിച്ചു. ഇന്നുണ്ടായ വെളിപ്പെടുത്തൽ പോലീസ് മുക്കിയില്ലെങ്കിൽ, സുനി ആ മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കിൽ നടൻ ദിലീപ് അറസ്റ്റിലാകും. എപ്പോഴാണ് അറസ്റ്റിലാകുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്തായാലു ഉടൻ അറസ്റ്റിലാകും എന്നാണ് ലഭിക്കുന്ന സൂചന. നടി ആക്രമിക്കപ്പെടുമെന്ന് നടൻ ദിലീപിന് നേരത്തെ അറിയാമായിരുന്നു...

'ഉപദേശം' - എന്നും എപ്പോഴും ഇതുമാത്രം

ennum-eppozhum 8d344ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാം വര്‍ഷവും സത്യന്‍ അന്തിക്കാട് സിനിമയെടുക്കും, കുടുംബപ്രശ്‌നങ്ങളായിരിക്കും വിഷയം, ഒരു പ്രശ്‌നവുമില്ലാത്ത കുടുംബമാണെങ്കില്‍ സിനിമയല്ലേ കുറച്ചുകഴിയുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായിക്കൊള്ളും, ഒടുവില്‍ തിയറ്ററില്‍നിന്നു ആളു പുറത്തിറങ്ങുംമുമ്പ് എല്ലാപ്രശ്‌നവും പരിഹരിച്ചു സകലരേയും ഹാപ്പിയാക്കും. ഫ്രീയായിട്ട് കുറച്ച് ഉപദേശങ്ങള്‍ കൊടുക്കും.

എന്നും എപ്പോഴും ഇങ്ങനൊക്കെ തന്നെയാണു സത്യന്‍ പടങ്ങള്‍. അന്തിക്കാടു പടത്തില്‍...

ആമയും മുയലും: പ്രിയദര്‍ശന്‍ ചിത്രത്തിന് പേരിട്ടു

ആമയും മുയലും: പ്രിയദര്‍ശന്‍ ചിത്രത്തിന് പേരിട്ടു പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആമയും മുയലും എന്ന് പേരിട്ടു. ജയസൂര്യ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ അവതരിപ്പിക്കുന്ന മൂവര്‍സംഘത്തിന്റെ കഥയാണ് ഈ കോമഡി ത്രില്ലറിലൂടെ പ്രിയദര്‍ശന്‍ പറയുന്നത്. മുംബൈ മോഡലായ പിയയാണ് ചിത്രത്തില്‍ ജയസൂര്യയുടെ ജോഡി.

കാരൈക്കുടിയില്‍ സപ്തംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. ദിവാകറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായാണ് ചിത്രം നിശ്ചയിച്ചിരിക്കുന്നത്. ഫുള്‍ ഹൗസ് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍...

ജീന്‍ റെനോ മലയാളത്തില്‍

 ജീന്‍ റെനോ മലയാളത്തില്‍"ഡാവിഞ്ചി കോഡ്", "പിങ്ക് പാന്തര്‍" തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹോളിവുഡ് താരം ജീന്‍ റെനോ മലയാളത്തില്‍ അഭിനയിക്കുന്നു. "മോസയിലെ കുതിരമീനുകള്‍" എന്ന കന്നിചിത്രത്തിലൂടെ ശ്രദ്ധേയനായ അജിത്പിള്ള സംവിധാനം ചെയ്യുന്ന "ജിപ്സിമോക്ഷം" എന്ന സിനിമയിലാണ് റെനോ അഭിനയിക്കുന്നത്.

മങ്കോളിയന്‍ സാമ്രാജ്യസ്ഥാപകന്‍ ചെങ്കിസ്ഖാന്റെ വേരുകള്‍ അന്വേഷിക്കുന്ന ചരിത്രകാരനായിട്ടാണ് റെനോ അഭിനയിക്കുക. "ഗോഡ്സില", "മിഷന്‍ ഇംപോസിബിള്‍" എന്നീ...

ഇതാണ് ആ തറ

ഇതാണ് ആ തറഎനിക്കൊരു വാക്കു തരൂ, ഈ തറയെ വിശേഷിപ്പിക്കാന്‍.. കൂതറ, ആ പേര് അവര്‍ ഇട്ടുപോയി. എത്ര അര്‍ഥവത്തായ പേര്. അടുത്തകാലത്ത് ഒരുസിനിമയ്ക്കും ഇത്രമേല്‍ അനുയോജ്യമായ ഒരു പേര് ആരും നല്‍കിക്കാണില്ല. ശരിക്കും എന്താണീ കൂതറ? കൂതറ എന്ന വാക്കിന്റെ ബ്രാന്‍ഡ് അംബാസിഡറായ സുരാജ് വെഞ്ഞാറമ്മൂടിനോടുതന്നെ ചോദിക്കണമായിരിക്കും. തറയിലും തറയായ ഒരു തറ ആയിരിക്കും. എന്തായാലും 'സെക്കന്‍ഡ് ഷോ' എന്ന സിനിമയുമായി അവതരിച്ച ശ്രീനാഥ് രാജേന്ദ്രന്‍ സ്വന്തം സിനിമയെ അങ്ങനെതന്നെ...

മോഹൻലാൽ ചിത്രം മി.ഫ്രോഡിന് തീയേറ്റർ ഉടമകളുടെ വിലക്ക്

തിരുവനന്തപുരം: മോഹൻലാൽ നായകനായി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ഫ്രോഡ് എന്ന സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീയേറ്റർ ഉടമകൾ. ഇതോടെ മേയ് എട്ടിന് റിലീസ് ചെയ്യാനിരുന്ന സിനിമ പ്രതിസന്ധിയിലായി. ഈ ചിത്രത്തിന്റെ സംവിധായകൻ ബി.ഉണ്ണികൃഷ്ണനുമായി ഫിലിം എക്‌സിബിറ്റ് ഫെഡറേഷനുള്ള പ്രശ്നങ്ങളെ തുടർന്നാണ് വിലക്കെന്നാണ് സൂചന. 

കഴിഞ്ഞ വര്‍ഷം നടന്ന ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ സംവിധായകരും താരങ്ങളും...

ഫഹദും ലാലും മികച്ച നടന്മാർ,​ ആൻ നടി,​ സി.ആർ നന്പർ 89 മികച്ച സിനിമ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സിനിമയായി സുദേവൻ സംവിധാനം ചെയ്ത ക്രൈം നന്പർ 89 എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പേരറിയാത്തവർ എന്ന സിനിമയ്ക്ക് ഒരവാർഡും ലഭിച്ചതുമില്ല. 

ന്യൂജനറേഷൻ നടൻ ഫഹദ് ഫാസിലും മുതിർന്ന നടൻ ലാലും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിനാണ് ഫഹദിന് അവാർഡ്. ഈ ചിത്രത്തിലെ അഭിനയത്തിന് ആൻ അഗസ്റ്റിൻ...

മികച്ച നടനുള്ള ദേശീയ അവാർഡ് പട്ടികയിൽ സുരാജ് വെഞ്ഞാറമ്മൂടും

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള ദേശീയ അവാർഡ് പട്ടികയിൽ മലയാള നടൻ സുരാജ് വെ‍ഞ്ഞാറമ്മൂടും ഇടംപിടിച്ചു. ഹിന്ദി നടൻ രാജ്കുമാര്‍ യാദവിനൊപ്പമാണ് സുരാജിനെയും പരിഗണിക്കുന്നത്. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരാജിനെ പട്ടികയിൽ ഇടംപിടിപ്പിച്ചത്.  

മികച്ച പ്രാദേശിക ചിത്രത്തിനുള്ള അന്തിമ പട്ടികയിൽ മൂന്നു മലയാള ചിത്രങ്ങൾ സ്ഥാനം നേടി.  പേരറിയാത്തവര്‍...

കൊച്ചടൈയാൻ വരുന്നു

ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്താൻ സ്‌റ്റൈൽ മന്നൻ രജനീ കാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കൊച്ചടൈയാൻ ഏപ്രിൽ 11ന് റിലീസ് ചെയ്യും. നിരവധി കൗതുകങ്ങൾ ഉള്ളിലൊളിപ്പിച്ചെത്തുന്ന കൊച്ചടൈയാൻ സംവിധാനം ചെയ്യുന്നത് രജനീകാന്തിന്റെ മകൾ സൗന്ദര്യയാണ്. അനിമേഷന്റെയും വിഷ്വൽ എഫക്ടിസിന്റെയും അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുകത്തായാണ് കൊച്ചടൈയാന്റെ വരവ്. 

ഇന്ത്യയിലെ ആദ്യ ഫോട്ടോ റിയലസ്റ്റിക് പെർഫോമൻസ് ചിത്രം എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്. അവതാർ പോലുള്ള...