movies-lead

അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ല; ദിലീപിനെ തിരിച്ചെടുക്കണെമെന്ന് താരങ്ങള്‍

അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ല; ദിലീപിനെ തിരിച്ചെടുക്കണെമെന്ന് താരങ്ങള്‍

  മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ല എന്ന് താരങ്ങള്‍ യോഗത്തില്‍ പറഞ്ഞു. വിശദീകരണം തേടാതെയാണ് ദിലീപിനെ പുറത്താക്കിയതെന്നും ഭാരവാഹികള്‍ അറിയിച്ചു . ഇക്കാര്യത്തില്‍ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യം കൊണ്ടാണെന്ന് താരങ്ങള്‍ വ്യക്തമാക്കി. അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അടുത്ത എക്‌സിക്കൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് ധാരണ.   ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായാണ് ജനറല്‍ ബോഡിയില്‍ ഇന്ന് അവതരിപ്പിച്ചത്. എന്നാല്‍ നടി ഊര്‍മിള... Read more

Movies-row-1

വിമാനം ജനുവരി 12 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

വിമാനം ജനുവരി 12 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ... Read more

ലിപ്‌ലോക്ക് അടക്കമുള്ള ഹോട്ട് രംഗങ്ങളെക്കുറിച്ച് ആരും മോശമായി പറഞ്ഞിട്ടില്ല; അച്ഛനും അമ്മയും എന്തു പറയുമെന്ന ടെന്‍ഷന്‍ ഉണ്ട്; അവര്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല: ഐശ്വര്യ ലക്ഷ്മി

ലിപ്‌ലോക്ക് അടക്കമുള്ള ഹോട്ട് രംഗങ്ങളെക്കുറിച്ച് ആരും മോശമായി പറഞ്ഞിട്ടില്ല; അച്ഛനും അമ്മയും എന്തു പറയുമെന്ന ടെന്‍ഷന്‍ ഉണ്ട്; അവര്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല: ഐശ്വര്യ ലക്ഷ്മി

    ആഷിഖ് അബുവിന്റെ മായാനദിയെ മലയാളികള്‍ ഒന്നടങ്കം പ്രശംസിക്കുകയാണ്. ചെറിയ വിവാദങ്ങളില്‍പെട്ടെങ്കിലും ചിത്രത്തിന് അത് ഗുണം മാത്രമാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികയായെത്തിയത്... Read more

ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനില്‍ വച്ചാണ്... Read more

Movies-row-2

പോത്തേട്ടൻസ് ബ്രില്യൻസ്; തൊണ്ടിമുതലിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

പോത്തേട്ടൻസ് ബ്രില്യൻസ്; തൊണ്ടിമുതലിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

നവമാധ്യമങ്ങളിൽ എല്ലാവരും ഇപ്പോൾ പോത്തേട്ടൻസ് ബ്രില്യൻസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നുവെച്ചാൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ ഷോട്ടുകളെക്കുറിച്ചും മേക്കിങ്ങിലെ പ്രത്യേകത... Read more

ഉരുണ്ട് കളിച്ച് ദിലീപ്; അറസ്റ്റ് ഉടനെന്നും സൂചന

ഉരുണ്ട് കളിച്ച് ദിലീപ്; അറസ്റ്റ് ഉടനെന്നും സൂചന

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ഉരുണ്ട് കളിക്കുന്ന കാഴ്ചയാണ് രണ്ട് ദിവസമായി കാണുന്നത്. ഇന്ന് രാവിലെ വന്ന പൾസർ സുനിയുടെ... Read more

'ഉപദേശം' - എന്നും എപ്പോഴും ഇതുമാത്രം

'ഉപദേശം' - എന്നും എപ്പോഴും ഇതുമാത്രം

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാം വര്‍ഷവും സത്യന്‍ അന്തിക്കാട് സിനിമയെടുക്കും, കുടുംബപ്രശ്‌നങ്ങളായിരിക്കും വിഷയം, ഒരു പ്രശ്‌നവുമില്ലാത്ത കുടുംബമാണെങ്കില്‍ സിനിമയല്ലേ കുറച്ചുകഴിയുമ്പോള്‍... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-movies